തുപ്പേണ്ടി വന്നാല്‍ തുപ്പും..! തല്ലേണ്ടി വന്നാല്‍ തല്ലും..! അതാണ് ലക്ഷ്മിപ്രിയ!

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തന്റെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് ലക്ഷ്മിപ്രിയ. ബിഗ്‌ബോസ് സീസണ്‍ ഫോറിലൂടെയാണ് ലക്ഷ്മിപ്രിയയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത്. ഇപ്പോഴിതാ ഷോ കഴിഞ്ഞിട്ടും തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും ഡീഗ്രേഡിംഗിനും എതിരെ വീണ്ടും ലൈവില്‍ എത്തിയിരിക്കുകയാണ് താരം. ഞാന്‍ ഞാനായിട്ട് തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ നിന്നത് എന്നും..എനിക്ക് ഇല്ലാത്ത ഒരു വ്യക്തിത്വം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താരം പറയുന്നു.

എന്റെ വീട്ടില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ തന്നെയാണ് ബിഗ് ബോസ് വീട്ടിലും നിന്നത്. അവിടെ ഞാന്‍ കരഞ്ഞു.. ചിരിച്ചു.. ദേഷ്യപ്പെട്ടു.. അതെല്ലാം തന്റെ സ്വഭാവം തന്നെയാണ്..തുപ്പണം എന്ന് തോന്നിയപ്പോള്‍ തുപ്പി.. അല്ലാതെ തുപ്പല്‍ ഞാന്‍ കുടിച്ച് ഇറക്കാറില്ല എന്റെ സുഹൃത്തുക്കളെ എന്നാണ് ലക്ഷ്മിപ്രിയ ലൈവില്‍ എത്തി പറഞ്ഞത്. തല്ലേണ്ട സാഹചര്യം വന്നാല്‍ തല്ലുക തന്നെ ചെയ്യും അതാണ് എന്നിലെ വ്യക്തിത്വം.. എന്നിലെ ഭാര്യ.. എന്നിലെ സ്ത്രീ.. എന്നിലെ അമ്മ.. ലക്ഷ്മി പറയുന്നു. ഇനിയും തുപ്പേണ്ട കാര്യം വന്നാല്‍ ലക്ഷ്മിപ്രിയ ഇനിയും തുപ്പും..അതുകൊണ്ട് അത്തരം സാഹചര്യം ആരും ഉണ്ടാക്കാതിരിക്കുക എന്നും താരം പറയുന്നു..

തുപ്പേണ്ട സാഹചര്യത്തില്‍ ഇമേജ് കോണ്‍ഷ്യസ് ആവേണ്ട കാര്യം ഇല്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ വെച്ച് വിനയ്മാധവ് എന്ന മത്സാര്‍ത്ഥിയുമായി നടന്ന വഴക്കിന് ശേഷം അദ്ദേഹത്തിന് നേരെ നോക്കി ലക്ഷ്മിപ്രിയ തറയിലേക്ക് തുപ്പിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം താരത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ലക്ഷ്മിപ്രിയയെ പോലുള്ള ഒരു വ്യക്തി ഇത്തരത്തില്‍ ചെയ്തത് ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് അരോചകം ആയി തോന്നുകയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്നും.. ലക്ഷ്മിപ്രിയ എന്ന വ്യക്തി ഒരു സാധാരണ സ്ത്രീ ആണെന്നും ലൈവില്‍ എത്തി താരം പറയുന്നു. താന്‍ ഒറ്റയാള്‍ പോരാളിയായാണ് ബിഗ് ബോസില്‍ നിന്നത്.. എന്റെ അത്ര ചവിട്ടിയരക്കപ്പെട്ട ഒരു സ്ത്രീയും ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു.

എന്നെ ഇഷ്ടപ്പെട്ട പ്രേക്ഷകരുടെ വോട്ട് കൊണ്ട് മാത്രമാണ് എനിക്ക് നാലാം സ്ഥാനം ലഭിച്ചത് എന്നും.. താന്‍ ആരുടേയും പിറകെ നടന്ന് വോട്ട് നേടിയത് അല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഇനിയും മറ്റുള്ളവരുടെ പി.ആര്‍ വര്‍ക്ക് ഏറ്റെടുത്ത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്ന് ആരും വിമര്‍ശിക്കേണ്ട എന്നും താരം കൂട്ടിച്ചേര്‍ത്തു.

Previous articleഅതിവേഗ ട്രയിനിന്റെ മുന്നിലൂടെ ലഗേജ് എടുത്ത് ഓടി യുവതി; ഞെട്ടിപ്പിക്കുന്ന വീഡിയോ
Next articleഞാന്‍ ദില്‍ഷയുടേയും റോബിന്റേയും ‘മാമ’യല്ല..! ദില്‍റോബ് വിഷയത്തില്‍ ലക്ഷ്മിപ്രിയ വീണ്ടും രംഗത്ത്!