കലാപരമായിട്ടും, സാമ്പത്തികമായിട്ടും വിജയിച്ച  പൃഥ്വിരാജ്  ചിത്രം  ആയിരുന്നെങ്കിലും അത് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല ; ലാൽജോസ് 

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. സംവിധായകന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ എന്ന ചിത്രം, ഈ ചിത്രത്തിൽ നായകനായി എത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു.…

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. സംവിധായകന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ എന്ന ചിത്രം, ഈ ചിത്രത്തിൽ നായകനായി എത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ വേണ്ട വിധം ഒരു അംഗീയകാരം ലഭിച്ചില്ലെന്ന് പറയുകയാണ് ലാൽജോസ്, 2012 ൽ പുറത്തിങ്ങിയ ഈ ചിത്രത്തിന് ലാൽ ജോസിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

എന്നാൽ ഈ  സിനിമ കലാപരമായും, സാമ്പത്തികമായും വിജയിച്ചെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്നുള്ളത് വലിയ വിഷമകരമാണ് ലാൽ ജോസ് പറയുന്നു, ആ സിനിമ ഇറങ്ങി ഇത്രയും കാലം കഴിഞ്ഞാലും ഇപ്പോൾ ഉള്ള ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാൽ അയാൾ പറയും അതെന്നെ സ്വാധീനിച്ച സിനിമയാണെന്ന്. സത്യത്തിൽ അങ്ങനെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്

ഒരുപാട് ആളുകൾക്ക് ആ സിനിമ നല്ല പ്രചോദനമായിട്ടുണ്ട്, പലരും എനിക്ക് സോഷ്യൽ മീഡിയിൽ കമെന്റ് ചെയ്യാറുണ്ട് അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു എന്നും അത്ര പ്രിയപെട്ടതാണെന്നും, പക്ഷെ എല്ലാം ഉണ്ട് അതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നതാണ് എനിക്ക് പറയാനുള്ളത് ലാൽജോസ് പറയുന്നു