63 കാരനായ രാമരാജനൊപ്പം അഭിനയിക്കാൻ മീന തയ്യാറാകുന്നില്ല! നടിക്കെതിരെ വിമർശന മഴ 

ഒരുകാലത്തു തമിഴ് സിനിമകളിൽ അഭിനയിച്ച പ്രമുഖ നടനാണ് രാമരാജൻ, ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘സാമനിയന്‍’,ഈ ചിത്രത്തിലേക്ക് നടി മീനയെ നായികയായി ക്ഷണിച്ചു എന്നാൽ നടി മീന രാമരാജന്റെ ആ ക്ഷണം നിരസിച്ചു എന്ന…

ഒരുകാലത്തു തമിഴ് സിനിമകളിൽ അഭിനയിച്ച പ്രമുഖ നടനാണ് രാമരാജൻ, ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘സാമനിയന്‍’,ഈ ചിത്രത്തിലേക്ക് നടി മീനയെ നായികയായി ക്ഷണിച്ചു എന്നാൽ നടി മീന രാമരാജന്റെ ആ ക്ഷണം നിരസിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ തന്നെയാണ് ഈ കാര്യം അറിയിപ്പിച്ചത്, എന്നാല്‍ എന്ത് കാരണം കൊണ്ടാണ് 63 കാരനായ രാമരാജനൊപ്പം  അഭിനയിക്കില്ലെന്ന് നടി പറഞ്ഞതെന്നാണ് ആരാധകരടക്കം ചോദിക്കുന്നത്,

എന്തായാലുംനടനൊപ്പം   അഭിനയിക്കില്ലെന്ന തീരുമാനം എടുത്ത  മീനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ്ഇപ്പോൾ  ഉയർന്നു വരുന്നത്. നടന്‍ രജിനികാന്താണ് മീനയ്ക്ക് ഇത്തരമൊരു ഓഫര്‍ കൊടുത്തിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ നടി   എടുക്കുന്നത്  എന്നാണ്  മീനയോട് ആരാധകര്‍ ചോദിക്കുന്നത്.  നടിക്കെതിരായ ഈ വിവാദ പരാമർശങ്ങളോടോ, വിമർശനങ്ങളോടോ മീന ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പക്ഷെ പ്രചരിക്കുന്ന ഈ വാർത്തകളുടെ അടിസ്ഥാനം എന്താണന്ന്   വ്യക്തത ഒന്നും ലഭിച്ചിട്ടില്ല.

12 വര്‍ഷത്തിന് ശേഷം രാമരാജൻ  തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് സാമനിതൻ.ഇ ചിത്രത്തില്‍ അഭിഭാഷകന്റെ റോളിലാണ് രാമരാജൻ എത്തിയിരിക്കുന്നത്.രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്‍ഒരുപാട് വിമർശനം കേട്ടിരുന്നു, പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്‍ഹാസന്‍, അര്‍ജുന്‍, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്യ്തു