പൂച്ചയുടെ സൗകര്യം നോക്കിയായിരുന്നു ഷൂട്ട്..! “അവസാനം ഷൂട്ടിംഗ് നിന്നുപോകുമോ എന്ന് ഞാന്‍ ഭയന്നു” – ലാല്‍ ജോസ്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് മ്യാവൂ. പേര് പോലെ തന്നെ പൂച്ചയായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. പൂച്ചയോടൊപ്പമുള്ള…

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് മ്യാവൂ. പേര് പോലെ തന്നെ പൂച്ചയായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. പൂച്ചയോടൊപ്പമുള്ള ലാല്‍ ജോസിന്‌റെ ഷൂട്ടിംഗ് അനുഭവങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ കൗതുകം ഉണര്‍ത്തുന്നത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ചിത്രമാണ് മ്യാവൂ. സിനിമയുടെ ഏറ്റവും വലിയ ടെന്‍ഷന്‍ പൂച്ച തന്നെയായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം ഫുള്‍ പുള്ളിക്കാരിയുടെ മൂഡ് അനുസരിച്ച് ഫോളോ ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു.

ബാക്കി എല്ലാ ഷൂട്ടിംഗും പൂര്‍ത്തിയായതിന് ശേഷം പൂച്ചയുടെ മാത്രം ഷോട്ടുകള്‍ പകര്‍ത്താന്‍ ഒരു ദിവസം എടുത്തു. പുള്ളിക്കാരി റെഡിയാവുമ്പോള്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്തു. ഷൂട്ടിനായി ആദ്യം കൊണ്ടുവന്നത് പരിശീലനം നല്‍കിയ പൂച്ചയെ ആയിരുന്നു എന്നാല്‍ കൂട്ടില്‍ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കാറിന് അടിയില്‍ കയറി ഇരിക്കുകയായിരുന്നു. പിന്നീട് അത് പുറത്തേയ്ക്ക് വന്നില്ല. പൂച്ചയെ കാരണം സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് വരെ വിചാരിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ കിട്ടുകയായിരുന്നു.

വയറ്റില്‍ ലവ് ചിഹ്നമുള്ള കാണാന്‍ ഭംഗിയുളള പൂച്ചയായിരുന്നു അത്. ആദ്യം അതും പ്രശ്‌നം തന്നെയായിരുന്നു. പിന്നെ പൂച്ച ഇണങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം പൂച്ച ചെയ്തു തന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. മറ്റ് വളര്‍ത്ത് മൃഗങ്ങളെ പോലെയല്ല പൂച്ച. പരിശീലനം കൊടുത്തിട്ടും ഒരു കാര്യവുമില്ല. നമ്മള്‍ പറയുന്നത് പൂച്ച അനുസരിക്കില്ല. അതിന് ഇഷ്ടമുള്ളത് മാത്രമേ ചെയ്യുകയുള്ളൂ. അത് തന്നെയായിരുന്നു ഈ സിനിമ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ എന്ന്കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.