‘ഉദയകൃഷ്ണയും ശ്യാം പുഷ്കരനെ പോലെ തന്നെ’ ; ഉപമിച്ച് ബി ഉണ്ണികൃഷ്ണൻ 

ദിലീപ് നായകൻ ആയെത്തിയ ബാന്ദ്ര തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബാന്ദ്രയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ട്രോളുകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന തിരക്കഥാകൃത്താണ് ഉയദക‍ൃഷ്ണ. ബാന്ദ്ര സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലയെന്നും വളരെ ദുർബലമായ തിരക്കഥയായിരുന്നു…

ദിലീപ് നായകൻ ആയെത്തിയ ബാന്ദ്ര തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബാന്ദ്രയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ട്രോളുകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന തിരക്കഥാകൃത്താണ് ഉയദക‍ൃഷ്ണ. ബാന്ദ്ര സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലയെന്നും വളരെ ദുർബലമായ തിരക്കഥയായിരുന്നു എന്നതാണ് സിനിമ ആസ്വദിക്കാൻ പറ്റാതെ പോയതിന് പിന്നിലെ കാരണമായി ബാന്ദ്ര കണ്ട പ്രേക്ഷകർ പറഞ്ഞത്. ബാന്ദ്ര സിനിമയും ഉദയകൃഷ്ണയുമാണ് ഏറ്റവും കൂടുതൽ കഴിഞ്ഞ ദിവസങ്ങളിലായി വിമർശിക്കപ്പെടുന്നത് എന്നതാണ് സോഷ്യൽ മീഡിയയിലടക്കം കാണുന്നത്. 1997 മുതൽ മലയാള സിനിമയ്ക്ക് ഒട്ടേറെ തിരക്കഥകൾ സമ്മാനിച്ചിട്ടുള്ളവരിൽ ഒരാളാണ് ഉദയകൃഷ്ണ. പക്ഷെ പുലിമുരുകന് ശേഷം അത്രത്തോളം ​ഗംഭീര പ്രകടനമുള്ള ഒരു സ്ക്രിപ്റ്റ് ഉദയകൃഷ്ണയിലൂടെ പിറവി കൊണ്ടിട്ടില്ല. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ആറാട്ട്, മോൺസ്റ്റർ എന്നിവയെല്ലാം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്യാം പുഷ്കരനുള്ളതുപോലുള്ള ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റ് റൈറ്റിങിലുമുള്ളതെന്നാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുമിച്ച ആറാട്ടിൽ നായകൻ മോഹൻലാലായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് തിരക്കഥയെഴുതിയും ഉദയകൃഷ്ണയായിരുന്നു.

ഈ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ‘തമിഴ്നാട് എടുക്കുകയാണെങ്കിൽ അവിടെ അറ്റ്ലിയുമുണ്ട് വെട്രിമാരനുമുണ്ട്. അത്തരം പല സ്വഭാവമുള്ള സിനിമകൾ ഒരു ഇൻഡസ്ട്രിക്ക് തീർച്ചയായും വേണം. പുതിയ ആളുകളെല്ലാം ബ്രില്ല്യന്റ് ഫിലിം മേക്കേർസാണ്.’ വളരെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു ബ്രില്ല്യന്റ് റൈറ്ററാണ് ശ്യാം പുഷ്കരൻ. ഒരു എഴുത്തുകാരനെന്ന് കേൾക്കുമ്പോൾ ഹാ ഇതൊരു എഴുത്തുകാരൻ തന്നെ എന്ന് നമുക്ക് തോന്നണം. ശ്യാം പുഷ്കരൻ അങ്ങനെയാണ്. ഇതേ ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണ എന്ന സ്ക്രിപ്റ്റ് റൈറ്ററിലും മറ്റൊരു രീതിയിലുള്ളത്. ഞാനിത് പറയുമ്പോൾ ഭയങ്കര വിവാദങ്ങളിലേക്ക് പോകാം.’ ‘ഞാൻ ഒരിക്കലും ഒരേപോലെ താരതമ്യപ്പെടുത്തുകയല്ല. ശ്യാം ഭയങ്കര ഗംഭീരമായി അയാളുടെതായൊരു സിനിമ ചെയ്യുമ്പോൾ ഉദയനെ സംബന്ധിച്ച് കൃത്യമായി എല്ലാ എലമെന്റ്സും കോർത്തിണക്കി ഒരു സിനിമയുണ്ടാക്കാൻ അദ്ദേഹത്തിന് അറിയാം എന്നാണ്’,

ബിഹൈൻഡ് വുഡ്സിന് മുമ്പ് നൽകിയ അഭിമുഖത്തിൽ ബി  ഉണ്ണികൃഷ്ണൻ പറഞ്ഞത്. ബാന്ദ്രയും തിയേറ്ററിൽ വേണ്ടത്ര പ്രതികരണം നേടാതായതോടെ ഉദയകൃഷ്ണയ്ക്ക് എതിരെ വിമർശനം വർധിക്കുകയാണ്. ഒരു കാലത്ത് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്ന് ഒട്ടനവധി മികച്ച തിരക്കഥകൾക്ക് രൂപം നൽകുകയും അതെല്ലാം തിയേറ്ററിൽ വിജയമാകുകയും ചെയ്തിരുന്നു. ഉദയപുരം സുൽത്താൽ, മൈ ഡിയർ കരടി, ഡാർലിങ് ഡാർലിങ്, ദോസ്ത്, സുന്ദരപുരുഷൻ, സിഐഡി മൂസ, പുലിവാൽ കല്യാണം, റൺവെ, വെട്ടം, കൊച്ചിരാജാവ് എന്നിവയാണ് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്ന് തിരക്കഥ രചിച്ച് തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തിയ സിനിമകൾ. ഇവയെല്ലാം ഇന്നും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് കൊണ്ട് കൂടിയാണ് ഉദയകൃഷ്ണയുടെ ഇപ്പോഴത്തെ തിരക്കഥകളുടെ നിലവാരം താഴുമ്പോൾ ആളുകൾ വിമർശിക്കുന്നതും. ബ്രൂസ്ലിയാണ് ഉദയകൃഷ്ണ തിരക്കഥ എഴുതാൻ തീരുമാനിച്ച ഏറ്റവും പുതിയ സിനിമ. ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ് ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്ററുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും വന്നതുമില്ല. ശേഷം അടുത്തിടെ ചിത്രം ഡ്രോപ് ചെയ്‌തെന്ന് വെളിപ്പെടുത്തി  നടൻ ഉണ്ണിമുകുന്ദൻ എത്തി. ക്രീയറ്റീവായ പ്രശ്‌നങ്ങൾ കാരണമാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് താരം പറഞ്ഞത്. ഒരു ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ മറുപടി നൽകുകയായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രം നിർമിക്കാൻ ഇരുന്നതും