മോഹൻലാൽ ആ ചിത്രത്തിൽ എന്താണ് കാട്ടിക്കൂട്ടുന്നതെന്നു താൻ സിദ്ധിഖിനോട് ചോദിച്ചു! മോഹൻലാലിൽ നിന്നും ഇങ്ങനൊരു അഭിനയം, ലാൽ പറയുന്നു 

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ ചെയ്യ്ത സംവിധായക കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖ് ലാൽ, ഇരുവരും ചെയ്യ്ത വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടനും, സംവിധായകനുമായ ലാൽ. ശരിക്കും…

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ ചെയ്യ്ത സംവിധായക കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖ് ലാൽ, ഇരുവരും ചെയ്യ്ത വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടനും, സംവിധായകനുമായ ലാൽ. ശരിക്കും ആ ചിത്രത്തിൽ മോഹൻലാൽ എന്താണ് കാട്ടികൂട്ടുന്നതെന്നു താൻ സിദ്ദിഖിനോട് പോലും ചോദിച്ചു. മോഹൻലാലിൽ നിന്നും ഇങ്ങനൊരു അഭിനയം.

എന്നാൽ ചിത്രത്തിൽ ലാൽ അഭിനയിക്കുവല്ല പകരം എന്തോ കുറച്ചു ഡയലോഗുകൾ വെറുതെ പറയുന്നതുപോലെയാണ് തനിക്ക് തോന്നിയത്. ഞാൻ ഈ കാര്യം ആദ്യം സിദ്ധിഖിനോട് പറഞ്ഞപ്പോൾ അദ്ദേഹവും ശരിയാണെന്ന് സമ്മതിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് ലാലിൻറെ കണ്ണിൽ മാത്രമായിരുന്നു അഭിനയം, ശരിക്കും തങ്ങൾക്ക് തെറ്റ് പറ്റിയതാണ്.

അവിടെ കണ്ണുകളിലെ അഭിനയത്തിനാണ് പ്രധാന്യം, അപ്പോൾ അവിടെ സംഭാഷണം മതി, ശരിക്കും മോഹൻലാൽ എന്ന നടനിൽ നിന്നുമാണ് താൻ ഈ അഭിനയം പഠിച്ചത് ലാൽ പറയുന്നു. വിയറ്റ്‌നാം കോളനി ശരിക്കും വലിയ ക്യാൻവാസിലുള്ള സിനിമ ആയിരുന്നു അതിന്റെ സെറ്റ് തന്നെ ഒരു ഗോഡൗണ് ആയിരുന്നു. സിനിമയുടെ പകുതി ഭാഗവും ഷൂട്ട് ചെയ്യ്തത് അവിടെ വെച്ച് തന്നെ ആയിരുന്നു ലാൽ പറയുന്നു.