വെന്റിലേറ്റര്‍ സഹായത്തോടെ ‘ജവാന്‍’ കാണാനെത്തി ആരാധകന്‍, നന്ദി പറഞ്ഞ് ഷാരൂഖ്

ബോളിവുഡിലെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ കരകയറ്റിയത് കിങ് ഖാന്‍ തന്നെയാണ്, പത്താനിലൂടെ. ഇപ്പോഴിതാ ജവാനിലും വിജയഗാഥ ആവര്‍ത്തിച്ചിരിക്കുകയാണ് കിങ് ഖാന്‍. പ്രിയ താരങ്ങളുടെ ചിത്രം…

ബോളിവുഡിലെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ കരകയറ്റിയത് കിങ് ഖാന്‍ തന്നെയാണ്, പത്താനിലൂടെ. ഇപ്പോഴിതാ ജവാനിലും വിജയഗാഥ ആവര്‍ത്തിച്ചിരിക്കുകയാണ് കിങ് ഖാന്‍.

പ്രിയ താരങ്ങളുടെ ചിത്രം കാണാന്‍ എന്ത് റിസ്‌കെടുക്കാനും തയ്യാറാണ് ആരാധകര്‍. അങ്ങനെ തന്റെ ആരോഗ്യസ്ഥിതി പോലും മറന്ന് ചിത്രം കാണാനെത്തിയ ആരാധകനെ അഭിനന്ദിച്ചിരിക്കുകയാണ് കിങ് ഖാന്‍.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് അനീസ് ഫാറൂഖി എന്ന യുവാവ് ‘ജവാന്‍’ കാണാനെത്തിയത്. ആരോഗ്യസ്ഥിതിയെ പോലും വകവെയ്ക്കാതെ ജവാന്‍ കാണാനെത്തിയ ആരാധകനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷാറൂഖ് ഖാന്‍.

അനീസ് ചിത്രം കാണാനെത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ഷാറൂഖ് എത്തിയത്.

നന്ദി പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ ലോകത്തെ എല്ലാ സന്തോഷങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ. നിങ്ങളാല്‍ സ്‌നേഹിക്കപ്പെട്ടതില്‍ ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. നിങ്ങള്‍ സിനിമ ആസ്വദിച്ചെന്ന് കരുതുന്നു. ഒരുപാട് സ്‌നേഹം- ഇങ്ങനെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാറൂഖ് കുറിച്ചത്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. സെപ്തംബര്‍ 7ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 850 ലേറെ കോടി നേടി. നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയത്.