“എനിക്കൊരു കൂട്ട് വേണം പക്ഷേ മകനേയും അംഗീകരിക്കണം” എന്ന് ലക്ഷ്മി

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ പാട്ടുകാരിയാണ് ലക്ഷ്മി ജയന്‍. പിന്നീട് ബിഗ്‌ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. പുരുഷ ശബ്ദത്തിലും ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ്…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ പാട്ടുകാരിയാണ് ലക്ഷ്മി ജയന്‍. പിന്നീട് ബിഗ്‌ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. പുരുഷ ശബ്ദത്തിലും ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് ലക്ഷ്മി. ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു തന്റെ ജീവിതം എന്ന് ലക്ഷ്മി ആ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ട താരം ഇപ്പോള്‍ ജീവിക്കുന്നത് തന്റെ പുത്രന്റേയും അമ്മയുടേയും കൂടെയാണ്.

post about lakshmi

ഇപ്പോഴിതാ മുന്നോട്ടുള്ള ജിവിതത്തില്‍ തനിക്കൊരു കൂട്ട് വേണം എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ആദ്യത്തേത് ഒരു പ്രണയ വിവാഹം ആയിരുന്നു എങ്കില്‍ക്കൂടി അതിന് അധിക നാള്‍ ആയുസ്സ് ഉണ്ടായിരുന്നില്ല. 2013 ല്‍ വിവാഹിതയായി, 2016 ആയപ്പോഴെക്കും വേര്‍പിരിഞ്ഞു. തുടക്കത്തില്‍ പാട്ടൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കരുതി ഞാന്‍ കഷ്ടപ്പെട്ടിരുന്ന് പാട്ട് പഠിച്ചു. ഭര്‍ത്താവിനെ ഇംപ്രസ് ചെയ്യുക എന്നതായിരുന്നു എന്റെ ആവശ്യം.

അപ്പോഴാണ് ഞാന്‍ ശരിക്കും പാട്ട് പരിശീലിക്കാന്‍ തുടങ്ങിയത്. അങ്ങനെ ഒരു റിയാലിറ്റി ഷോ യില്‍ എനിക്ക് രണ്ടാം സമ്മാനം കിട്ടി. അത് പുള്ളി പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് ആദ്യത്തെ അടി തുടങ്ങുന്നത്. അതിന് ശേഷമാണ് എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഞാന്‍ കൊച്ചിനെ കളയാന്‍ നോക്കി, ചായ ഇട്ട് കൊടുക്കുന്നില്ല. തുടങ്ങി ചെറിയ ചെറിയ കാരണങ്ങളാണ് അതില്‍ പറഞ്ഞത്. ഇതൊക്കെയാണോ വക്കീല്‍ നോട്ടീസ് എന്ന് ഞാനും വിചാരിച്ചു എന്നാണ് താരം പറയുന്നത്. ഇപ്പോഴിതാ തനിക്ക് ഒരു കൂട്ട് വേണമെന്നും വരുന്നയാള്‍ മകനെ കൂടി അംഗീകരിക്കാന്‍ മനസ്സ് ഉള്ള ആളാകണം എന്ന് കൂടി പറയുകയാണ് ലക്ഷ്മി.