എന്ത് കൊണ്ടായിരിക്കും ആടു ജീവിതം റഹ്‌മാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടാകുക..?

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരിക്കുകയാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും. ബെന്യാമിന്റെ ആടുജീവിതം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന…

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരിക്കുകയാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും. ബെന്യാമിന്റെ ആടുജീവിതം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസി ആണ്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്ത് കൊണ്ടായിരിക്കും ആടു ജീവിതം റഹ്‌മാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടാകുകയെന്നാണ് ലത്തീഫ് മൂവീ ഗ്രൂപ്പില്‍ ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം

ആടു ജീവിതത്തിന് മുന്‍പ് മലയാളത്തില്‍
എ.ആര്‍ റഹ്‌മാന്‍ യോദ്ധ എന്ന ചിത്രത്തിലെ സഹകരിച്ചിട്ടുള്ളൂ എന്ന് നമുക്കറിയാം.
എന്ത് കൊണ്ടായിരിക്കും ആടു ജീവിതം റഹ്‌മാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടാകുക..?
ബ്ലസ്സി റഹ്‌മാനോട് പറഞ്ഞ ബന്യാമിന്റെ കഥയില്‍ അദ്ദേഹത്തെ impress ചെയ്യിച്ചതെന്താകുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
എനിക്ക് തോന്നുന്നു ആ മരുഭൂമിക്കും അവിടുത്തെ ഏറ്റവും പീഡിതമായ നജീബിന്റെ ജീവിതത്തിനും ഒരാത്മീയമായ തലം കൂടിയുണ്ട്.
മരുഭൂമി
ഒറ്റപ്പെടല്‍
പീഡനം
പ്രതീക്ഷ…… അതിലേക്കൊക്കെ ബന്യാമിന്‍ എന്ന എഴുത്തുകാരന്‍ ചേര്‍ത്ത് വെച്ച ഒരു തരം സൂഫിയന്‍ തലമുണ്ട്.
ആ തലത്തിലേക്ക് റഹ്‌മാന്‍ എന്ന മ്യൂസീഷ്യന് എത്തിപ്പെടാന്‍ വലിയ പാടില്ല.ആ തലം കൃത്യമായി പിടിച്ച് പെട്ടെഴുതിയ റഫീഖ് അഹമ്മദും കൂടെയുണ്ട്.
അതിന്റെ തെളിവാണ് ആടു ജീവിതത്തിലെ പാട്ടുകള്‍.ആ പാട്ടുകള്‍ക്കൊക്കെ ഒരാത്മീയ ഭാവവും താളവുമുണ്ട്.
പ്രത്യേകിച്ച് പേരിയോനെ… റഹ്‌മാനെ എന്ന പാട്ടിന്റെ ഈണവും വരികളും.അതൊരു സൂഫി ആത്മീയ അനുഭവം പോലെ സാന്ദ്രമാണ്.
സിനിമയുടെ കഥയുമായി അത്രയും ചേര്‍ന്ന് നില്‍ക്കുന്നുണ്ട് ആ സംഗീതം…
സംഗീതം ദൈവീകമാണെന്ന് പറയാറുണ്ട്.മനസ്സിന്റെ വൈകാരികതകളുടെ ഏറ്റവും ഉദാത്തമായ വ്യാഖ്യാന സാധ്യതകള്‍ കൂടി അതിലുണ്ടായിരിക്കുന്നത് കൊണ്ടാവും.
അങ്ങകലെ പെയ്യുന്ന ഒരു പുതു മഴയുടെ തണുപ്പും ഗന്ധവും ഒരര്‍ത്ഥത്തില്‍ ഒരാത്മീയ അനുഭവം കൂടിയല്ലേ..?
ഒരിക്കല്‍ കൂടി നമ്മള്‍ പാട്ടുകള്‍ കേട്ട് അത് കാണാന്‍ വേണ്ടി തിയറ്ററില്‍ പോകുകകയുമാണ്.
മനസ്സില്‍ തൊടുന്ന പാട്ടുകള്‍ ഒരു പക്ഷെ മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ തന്നെയാണ് നമ്മെ ഈ കാലത്ത് തേടിയെത്തുന്നത്.
ഇന്നത്തെ സിനിമയില്‍ തീരെ ജീവിതമില്ലാത്ത സെക്ഷനാണ് പാട്ടുകള്‍.കേട്ട് മറന്ന് പോകാന്‍ മാത്രമുള്ളതാണവ.
ആടുജീവിതം ഒരു പ്രതീക്ഷയാകുന്നത് അതിലെ സംഗീതം കൊണ്ട് കൂടിയാണ്.