കരുങ്കാലി മാല ധരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ലോകേഷ് !!!

തൊട്ടതെല്ലാം പൊന്നാക്കുന്ന കോളിവുഡിലെ സംവിധായകനാണ് ലോകേഷ് കനകരാജ്. സൂപ്പര്‍ ഹിറ്റുകളുടെ സൃഷ്ടാവിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം വിജയിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ലിയോയാണ്. ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് താരം.…

തൊട്ടതെല്ലാം പൊന്നാക്കുന്ന കോളിവുഡിലെ സംവിധായകനാണ് ലോകേഷ് കനകരാജ്. സൂപ്പര്‍ ഹിറ്റുകളുടെ സൃഷ്ടാവിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം വിജയിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ലിയോയാണ്. ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് താരം. രജനികാന്തിനെ നായകനാക്കിയാണ് പുതിയ ചിത്രമൊരുങ്ങുന്നത്.

തലൈവര്‍ 171 എന്ന് ചിത്രത്തിന്റെ താല്‍കാലിക പേര്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ലോകേഷ് അഭിനയത്തിലേക്കും കടന്നിരുന്നു. ഇനിമേല്‍ എന്ന സംഗീത ആല്‍ബത്തിലാണ് ശ്രുതി ഹാസനൊപ്പം പ്രണയ ജോഡിയായി ലോകേഷ് അഭിനയിച്ചിരുന്നു. ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പേഴ്‌സണല്‍ കാര്യമാണ് ശ്രദ്ധേയമാകുന്നത്. ലോകേഷിന്റ കഴുത്തില്‍ എപ്പോഴും കാണുന്ന കരുങ്കാലി മാലയുടെ രഹസ്യം പങ്കിട്ടിരിക്കുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് താന്‍ കരുങ്കാലി മാല ഇടുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്.

വിക്രം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി വണ്ടി അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. ആ സംഭവത്തിന് പിന്നാലെ തന്റെ സുഹൃത്തും സംവിധായകനുമായ സതീഷ് ഒരു കരുങ്കാലി മാല സമ്മാനിച്ചു. ഇത് ധരിച്ചാല്‍ ചുറ്റുമുള്ള നെഗറ്റിവിറ്റി അകന്ന് പോകും എന്നും പറഞ്ഞു.

അങ്ങനെ സുഹൃത്തിന്റെ ആഗ്രഹപ്രകാരമാണ് താന്‍ മാല ധരിച്ചതെന്ന് ലോകേഷ് പറയുന്നു.
കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം വന്‍ വിജയമായിരുന്നു. പുതിയ ചിത്രം രജനികാന്തിന്റെ കരിയറിലെ 171-ാം ചിത്രമാണ്. ആക്ഷന്‍ ഡ്രാമയായിട്ടാണ് ചിത്രം എത്തുന്നത്.