73-ാം വയസില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി നടി !!

73-ാം വയസില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി നടി ലീന. ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരുടെ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടയാണ് ലീന ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം കഴിഞ്ഞ…

73-ാം വയസില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി നടി ലീന. ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരുടെ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടയാണ് ലീന ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം കഴിഞ്ഞ അറുപത് വർഷത്തിനിടയിൽ മുങ്ങിപ്പോയത് തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഈ താരം. താരം ഇപ്പോൾ പരീക്ഷ എഴുതുന്ന ചിത്രം വൈറലാകുന്നത് പോലെ തന്നെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെയും ചിത്രങ്ങളും വൈറലായി മാറുന്നുണ്ട്.

അച്ഛന്റെ മരണശേഷം അനാതത്വം മൂലം പത്താം ക്ലാസ്സിൽ പഠനം നിർത്തി. പിന്നീട് നാടകങ്ങളിലൂടുള്ള വരുമാനത്തിലാണ് താരം ജീവിച്ചത്. ഭർത്താവും നടനുമായ ആന്റണിയുടെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടുത്തലാണ് ഇപ്പോൾ പാഠപുസ്തകത്തോട് അടുപ്പിച്ചത്, മക്കളാണ് അമ്മയുടെ പത്താം ക്ലാസ്സ് പൂർത്തിയാക്കിയാലോ എന്ന ആശയം ലീനക്ക് മുന്നിൽ വെച്ചത്, അങ്ങനെയാണ് ഇങ്ങനെ ഒരു തോന്നൽ വന്നതെന്നും ആഗ്രഹം ഉണ്ടായതെന്നും ലീന തന്നെ തുറന്ന് പറയുന്നു. ചേർത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ തുല്യത പഠന ക്ലാസ്സിലാണ് ലീന പഠനം പൂർത്തിയാക്കിയത്. ചേർത്തല ഗവണ്മെന്റ് സ്കൂളിലാണ് പരീക്ഷ എഴുതുന്നത്.