ബഡ്ജറ്റിനെ കുറിച്ച് ആശങ്കയില്ല! വെറും 25 ദിവസത്തെ വരുമാനമാണ് ലെജന്‍ഡിന് മുടക്കിയത്! ശരവണന്‍

തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയില്‍ നിന്നും നായകനായി സിനിമാ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശരവണന്‍. 52ം വയസ്സില്‍ നായകനായാണ് ലെജന്‍ഡ് ശരവണന്‍ ഹീറോയായിരിക്കുന്നത്. 100 കോടിക്ക് മുകളില്‍ ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുങ്ങിയ ലെജന്‍ഡ് തമിഴ് മലയാളം തെലുങ്ക്,…

തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയില്‍ നിന്നും നായകനായി സിനിമാ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശരവണന്‍. 52ം വയസ്സില്‍ നായകനായാണ് ലെജന്‍ഡ് ശരവണന്‍ ഹീറോയായിരിക്കുന്നത്. 100 കോടിക്ക് മുകളില്‍ ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുങ്ങിയ ലെജന്‍ഡ് തമിഴ് മലയാളം തെലുങ്ക്, കന്നട ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ജെഡിയും ജെറിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ബോളിവുഡ് നായിക ഉര്‍വശിയാണ് നായിക, ഉര്‍വശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജന്‍ഡ്.

തന്റെ സ്വപ്ന സിനിമയെ കുറിച്ച് മനസ്സുതുറക്കുകയാണ് ലെജന്‍ഡ് ശരവണന്‍. എല്ലാവരും ഈ സിനിമയുടെ വമ്പന്‍ ബഡ്ജറ്റിനെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്നുണ്ട് പക്ഷേ തനിക്ക് ആ ആശങ്ക ഇല്ലെന്ന് ശരവണന്‍ പറയുന്നു.

തന്റെ 25 ദിവസത്തെ വരുമാനമാണ് ഈ സിനിമയുടെ മൊത്തം ബഡ്ജറ്റ്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ആഗ്രഹമാണ്. അതിനുവേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

അഭിനയം എന്നത് സത്യത്തില്‍ വളരെ അനായാസമായ ഒരു കാര്യമാണ്. ഒരു കാര്‍ ഓടിക്കാന്‍ പഠിക്കുന്ന പോലെയാണ് അഭിനയിക്കുന്നത്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം സ്വാഭാവികമായും കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം, പക്ഷേ പിന്നീട് നമ്മുടെ കഴിവിന് അനുസരിച്ചാണ് കാര്‍ മുന്നോട്ടുപോകുന്നത്.

അതുപോലെയാണ് അഭിനയവും. എന്റെ കാര്യത്തില്‍ അഭിനയം വളരെ സുഗമമായി മുന്നോട്ടുപോയി എന്നാണ് വിശ്വാസം. അടുത്ത ചിത്രം ഇതിലും ഉയര്‍ന്ന
ബഡ്ജറ്റില്‍ ആയിരിക്കും ഒരുങ്ങുകയെന്നും ശരവണന്‍ പറയുന്നു.