എന്നെ ആ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചെങ്കിലും അത് ഞാൻ നിരസിച്ചു!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. അടുത്തിടെ ആയിരുന്നു ലേഖ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി…

lekha about film

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. അടുത്തിടെ ആയിരുന്നു ലേഖ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിച്ചിട്ടും അതൊക്കെ താൻ നിരസിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലേഖ. ലേഖയുടെ വാക്കുകൾ ഇങ്ങനെ, വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് സിനിമയിലേക്ക് ഒരു അവസരം വന്നിരുന്നു. ആർട്ടിസ്റ്റ് വിജയൻ വഴിയാണ് അവസരം വന്നത്. ഞാൻ അദ്ദേഹത്തെ വിജയേട്ടൻ എന്നാണ് വിളിക്കുന്നത്. എന്നാൽ അന്നൊന്നും എന്റെ മനസ്സിൽ അഭിനയം ഇല്ലായിരുന്നു. ജീവിതത്തിൽ പല സന്ദര്ഭങ്ങളിലും അഭിനയിക്കൽകാൻ അറിയാത്തതിനാൽ പരാചയപെട്ട ആൾ ആണ് ഞാൻ. ഡാൻസ് പഠിക്കണം എന്നും ഡാൻസ് സ്കൂൾ തുടങ്ങണം എന്നുമൊക്കെ ആയിരുന്നു എന്റെ ആഗ്രഹം.

അതിനു ശേഷം ഒരു നിർമ്മാതാവ് വഴിയും എനിക്ക് അവസരം ലഭിച്ചിരുന്നു. അതും ഞാൻ വേണ്ട എന്ന് വെച്ച്. പിന്നീട് 2020 ൽ ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാനും അവസരം ലഭിച്ചു. അദ്ദേഹം നേരിട്ട് ആയിരുന്നില്ല എന്നെ ക്ഷണിച്ചത്. മറ്റൊരാൾ വഴി ആയിരുന്നു. മലയാളത്തിൽ വളരെ പ്രഗത്ഭനായ സംവിധായകൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു അവസരം കിട്ടാൻ പല കലാകാരൻ മാരും ആഗ്രഹിക്കുന്നതാണ്. ഗോവയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ശ്രീകുമാറും എന്നോട് പറഞ്ഞു താൻ ഒന്ന് ചെയ്തു നോക്കാൻ. എന്നാൽ ആ അവസരവും ഞാൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നും ലേഖ പറഞ്ഞു. MG Sreekumar love story

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയത്. തങ്ങൾ ഉദ്ദേശിച്ചത് പോലെയുള്ള ജാഡക്കാരിയല്ല താരമെന്ന്‌ പ്രേക്ഷകർക്കും മനസിലായി.