വിവാഹവും ലീവിങ് ടുഗെതറും രണ്ടും രണ്ടാണ്

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം…

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയത്.

തങ്ങൾ ഉദ്ദേശിച്ചത് പോലെയുള്ള ജാഡക്കാരിയല്ല താരമെന്ന്‌ പ്രേക്ഷകർക്കും മനസിലായി. പലരും സൗന്ദര്യത്തെ കുറിച്ച് പല തരത്തിൽ ഉള്ള സംശയങ്ങളുടെ യൂട്യൂബിൽ ലേഖയ്ക്ക് അടുത്തേക്ക് എത്താറുണ്ട്. അവയ്‌ക്കെല്ലാം തന്നെ കൃത്യമായ മറുപടികളും ലേഖ നൽകാറുണ്ട്. ഇപ്പോഴിത വിവാഹത്തെ കുറിച്ചും ലിവിങ് ടുഗതെറിനെ കുറിച്ചും ലേഖയും ശ്രീകുമാറും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലീവിങ് ടുഗതെരും വിവാഹവും രണ്ടും രണ്ടാണെന്നാണ് ലേഖ പറയുന്നത്. ലിവിങ് ടുഗതർ സമയത്ത് ആളുകളെ പരസ്പ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്നും താരം പറയുന്നു. ഈ സമയത്ത് ആളുകൾ അവരുടെ ബെസ്റ്റ് മാത്രമേ കാണിക്കു.

ലിവിങ് ടുഗതർ നല്ലതാണെന്ന് ഒന്നും ഞാൻ പറയുന്നില്ല. എങ്കിലും ലീവിങ് ടുഗതെറിൽ കുറച്ച് കൂടി ആളുകളെ മനസ്സിലാക്കാൻ അവസരം ലഭിക്കുന്നു. പത്ത് വര്ഷം ലീവിങ് ടുഗെദറിന് ശേഷം വിവാഹിതർ ആയവരാണ് ഞങ്ങൾ എന്നും വിവാഹത്തോടെ ആണ് ഞങ്ങൾ രണ്ടു പേരും കൂടുതൽ മെച്വർഡ് ആയതായി ഞങ്ങൾക്ക് തോന്നിയത് എന്നും ലേഖ പറഞ്ഞു. വിവാഹം കഴിഞ്ഞു മനസ്സിലാക്കാൻ പറ്റാതെ എത്രയോ പേര് പിരിഞ്ഞു പോകുന്നു? എങ്കിലും സമൂഹത്തിൽ വാൽയു കിട്ടുന്നത് അന്നും ഇന്നും വിവാഹിതർക്ക് തന്നെയാണെന്നുമാണ് ലേഖ ശ്രീകുമാർ പറയുന്നത്. ലീവിങ് ടുഗതർ ശരിയായില്ലെങ്കിൽ പിരിയാൻ വളരെ എളുപ്പമാണ്. എന്നാൽ വിവാഹിതരുടെ കാര്യം അങ്ങനെ അല്ല എന്ന്നും താരം കൂട്ടിച്ചേർത്തു.