മൊട്ടയടിച്ചതിനു ശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം അതായിരുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലെന. നിരവധി ചിത്രങ്ങളിൽ കൂടി വർഷങ്ങൾ കൊണ്ട് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് താരം തന്റെ തല മൊട്ട അടിച്ചിരുന്നു. അന്ന് താൻ നേരിട്ട…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലെന. നിരവധി ചിത്രങ്ങളിൽ കൂടി വർഷങ്ങൾ കൊണ്ട് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് താരം തന്റെ തല മൊട്ട അടിച്ചിരുന്നു. അന്ന് താൻ നേരിട്ട ചോദ്യങ്ങളും അതിനെ തരണം ചെയ്തത് എങ്ങനെ ആണെന്നും തുറന്ന് പറയുകയാണ് താരം ഇപ്പോൾ. അതിരന്‍ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്തെടുത്ത രണ്ട് ചിത്രങ്ങളും ചേർത്ത് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് താരം ഇത് വ്യക്തമാക്കിയത്. ലെനയുടെ കുറിപ്പ് ഇങ്ങനെ,

‘ഈ രണ്ട് ചിത്രങ്ങളും ഒരു ദിവസം എടുത്തതാണ്. അതിരനിലെ രേണുക എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ലുക്ക് ആണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം ഷൂട്ടിന്റെ പാക്ക്അപ്പിന് ശേഷം എടുത്തതും. മൊട്ടയടിച്ചതിന് ശേഷം കേട്ട ഏറ്റവും വലിയ ചോദ്യം, ‘ഷൂട്ടിംഗില്‍ നീ ഇനി എന്ത് ചെയ്യും’ എന്നായിരുന്നു. പക്ഷെ എനിക്ക് ഒരുപാട് വൈവിധ്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഈ തീരുമാനം അവസരം നല്‍കിയത്. മേക്ക്അപ്പ് ടീമിനും വിഗ് മേക്കേഴ്‌സിനും ഒരുപാട് നന്ദി,’ എന്നുമാണ് ലെന കുറിച്ചത്.

സ്നേഹം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ലെന. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നായികയായും അനുജത്തി ആയും കൂട്ടുകാരിയായും എല്ലാം പല തവണ താരം മലയാളികളുടെ മുന്നിൽ എത്തി. മലയാള സിനിമയിൽ കൂടാതെ ടെലിവിഷൻ പാരമ്പരകളിലും താരം തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.