ഇനി മറ്റൊരു സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് തോന്നില്ല എന്ന് നയൻതാര പറഞ്ഞു!

നയൻതാരയുമായി ഒന്നിഅഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് മുകേഷ് ഇപ്പോൾ. വിസ്മയത്തുമ്പത്ത് എന്ന ഫാസ്സിൽ ചിത്രത്തിൽ ആണ് മുകേഷും നയൻതാരയും ഒന്നിച്ച് അഭിനയിച്ചത്. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വളരെ പ്രതീക്ഷയോടെ ഫാസിൽ ഒരുക്കിയ ചിത്രം…

നയൻതാരയുമായി ഒന്നിഅഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് മുകേഷ് ഇപ്പോൾ. വിസ്മയത്തുമ്പത്ത് എന്ന ഫാസ്സിൽ ചിത്രത്തിൽ ആണ് മുകേഷും നയൻതാരയും ഒന്നിച്ച് അഭിനയിച്ചത്. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വളരെ പ്രതീക്ഷയോടെ ഫാസിൽ ഒരുക്കിയ ചിത്രം എന്നാൽ വേണ്ടത്ര വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നയൻതാര തന്നോട് പറഞ്ഞ കാര്യങ്ങളും അതിനു താൻ നൽകിയ മറുപടിയുമാണ് മുകേഷ് ഇപ്പോൾ പറയുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും നയൻതാരയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ആണ് വിസ്മയത്തുമ്പത്ത്. നയൻതാര സിനിമയിലേക്ക് വരുന്ന സമയം ആയിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എല്ലാം തന്നെ ആ കുട്ടി ലൊക്കേഷനിൽ ഭയങ്കര നിരാശയിൽ ആയിരുന്നു ഇരുന്നത്. mukesh

ഞാൻ നയന്താരയോട് മൂഡ് ഓഫിന്റെ കാര്യം തിരക്കി. നന്നായി നൃത്തം ചെയ്യാൻ കഴിയുന്നില്ല എന്നതായിരുന്നു ആ കുട്ടിയുടെ പ്രെശ്നം. തന്റെ ഡാൻസിന് ശരിയായ പെര്ഫെക്ഷന്സ് കിട്ടുന്നില്ല എന്നും ഇത് തന്നെ നെഗറ്റീവ് ആയി ബാധിക്കില്ലേ എന്നും ആ കുട്ടി എന്നോട് മറുപടി പറഞ്ഞു. അവസാനം സിനിമയുടെ ചിത്രീകരണം എല്ലാം കഴിഞ്ഞു പിരിയാൻ നേരം നയൻതാര എന്നോട് പറഞ്ഞു, ചേട്ടാ ഇനി ഒരു സിനിമ എനിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല.  അപ്പോൾ ഞാൻ പറഞ്ഞു, നിന്റെ കണ്ണിൽ ഒരു കനൽ ഉണ്ട്. അത് ആത്മവിശ്വാസത്തിന്റേതാണ്. ഭാവിയിൽ അത് കത്തി പടരുക തന്നെ ചെയ്യും എന്നും പറഞ്ഞു ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് പോയി എന്നും ആണ് മുകേഷ് പറഞ്ഞത്.

അതിനു ശേഷം ഒരു ഗൾഫ് പ്രോഗ്രാമിന് പങ്കെടുക്കാൻ വേണ്ടി നയൻതാരയെ താൻ ക്ഷണിച്ചപ്പോൾ നൃത്തം ചെയ്യാൻ കഴിയില്ല എന്ന അതെ കാരണം തന്നെ പറഞ്ഞു നയൻതാര ആ പരുപാടി വേണ്ടാന്ന് വെച്ചെന്നും അങ്ങനെ ഉള്ള ഒരു പെൺകുട്ടി ഇന്ന് തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടാൻ തുടങ്ങിയ എങ്കിൽ അത് തീർച്ചയായും നയൻതാരയുടെ കഠിനാധ്വാനത്തിന്റെ ഫലം തന്നെ ആണെന്നും അത് മാത്രം മതി ഇനിയും നിരവധി വിജയം അവർക്ക് നേടാൻ സഹായകം ആകുന്നത് എന്നും മുകേഷ് പറഞ്ഞു.