ലിയോ വന്‍ വിജയമാകണം!!! അനുഗ്രഹം തേടി ശബരിമലയിലെത്തി തിരക്കഥാകൃത്ത് രത്‌നകുമാര്‍

തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം വന്‍ ഹിറ്റായിരുന്നു. ഒക്ടോബര്‍ 19ന് തെന്നിന്ത്യ മുഴുവന്‍ കിടുങ്ങും വിധമുള്ള റിലീസാണ് ലിയോയ്ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ലിയോയുടെ ഗംഭീര വിജയത്തിനായി അനുഗ്രഹം തേടി ശബരിമലയിലെത്തി ദര്‍ശനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് രത്‌നകുമാര്‍. വ്രതമെടുത്ത് മാലയിട്ട് സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ രത്‌ന കുമാര്‍ തന്നെയാണ് പങ്കുവെച്ചത്. ലോകേഷിന്റെ മുന്‍ സിനിമകളായ മാസ്റ്റര്‍, വിക്രം തുടങ്ങിയ സിനിമകള്‍ക്കായി സംഭാഷണം ഒരുക്കിയത് രത്‌നകുമാര്‍ ആണ്.

ഒക്ടോബര്‍ 19നാണ് ലിയോ തിയ്യേറ്ററിലേക്കെത്തുന്നത്. ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ആകും എന്ന സൂചനയാണ് അണിയറക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന ലിയോയുടെ പോസ്റ്ററുകള്‍ എല്ലാം ഞെട്ടിപ്പിക്കുന്നതാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോയുടെ നിര്‍മാണം. അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന സംഗീതവും, ലോകേഷിന്റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജാണ് ലിയോയുടെ എഡിറ്റിങ്ങ്. മനോജ് പരമഹംസ ക്യാമറയും അന്‍പ് അറിവ് മാസ്റ്റര്‍മാരുടെ ആക്ഷനും ലിയോയ്ക്ക് മാറ്റ് കൂട്ടുകയാണ്.