ആ രംഗം ചെയ്യാൻ ലാൽ സാർ നേരിട്ട് ഇറങ്ങുകയായിരുന്നു, തുറന്നു പറഞ്ഞു ഷാജി കുമാർ

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിലാണ് ഇതിനോടകം അഭിനയിച്ചത്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പദവി ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയിരുന്നു. നിരവധി ചിത്രങ്ങൾ മോഹൻലാൽ അഭിനയിച്ചു മനോഹരമാക്കി എങ്കിലും മോഹൻലാലിനെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ് നരൻ. മോഹൻലാൽ അവതരിപ്പിച്ച മുള്ളം കൊല്ലി വേലായുധന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉള്ളത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന നിരവധി രംഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.

എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ ആണ് ചിത്രത്തിനെ സിനിമാട്ടോഗ്രാഫർ ഷാജി പറയുന്നത്. ഷാജിയുടെ വാക്കുകൾ ഇങ്ങനെ, മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഉശിരും വീറും കാണിക്കുന്ന രംഗങ്ങൾ ആണ് മഴസമയത്ത് പുഴയിലെ വെള്ളച്ചാട്ടത്തിൽ കൂടി നീന്തി ഒഴുകി വരുന്ന തടി എടുക്കുന്നത്. വളരെ സാഹസികമായ രംഗങ്ങൾ ആയിരുന്നു അത്. ഒതനക്കല്‍ ഭാഗത്ത് വെച്ചായിരുന്നു ഷൂട്ടെന്നും കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടാല്‍ വരുന്ന വെള്ളം ഈ പുഴയിലൂടെയാണ് സേലം ഭാഗത്തേക്കൊക്കെ പൊയ്ക്കൊണ്ടിരുന്നത്.

വലിയ കുത്തോഴുക് തന്നെയാണ് ആ സമയത്ത് പുഴയിൽ ഉണ്ടാകുന്നത്. മോഹൻലാലിന്റെ ഡ്യൂപ്പ് ചെയ്യാൻ പലരും വന്നെകിലും പുഴയിലെ കുത്തോഴുക്ക് കണ്ടു പലരും പേടിച്ച് പിന്മാറുകയായിരുന്നു. ഒടുവിൽ ലാൽ സാർ തന്നെ ആ രംഗം ചെയ്യുകയായിരുന്നു. കുറച്ച് ശ്രദ്ധ മാറി പോയാൽ ബാലൻസ് തെറ്റി ജീവൻ വരെ അപകടത്തിൽ ആകുന്ന തരത്തിൽ ഉള്ള റിസ്‌ക്കുള്ള രംഗങ്ങൾ ആയിരുന്നു അത്. അതാണ് അത്രയേറെ മികവോടെയും പെർഫെക്ഷനോടെയും ലാൽ സാർ ചെയ്തു തീർത്തത് എന്നും അത് കാണുമ്പോൾ ഇന്നും രോമാഞ്ചം വരാത്തവർ കുറവാണ് എന്നുമാണ് ഷാജി പറയുന്നത്.