‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’ കത്തിക്കയറി ദളപതിയുടെ ലിയോയുടെ പോസ്റ്റര്‍

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലിയോയുടെ ഓരോ അപ്‌ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററില്‍ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോര്‍ത്തു ദളപതി അവതരിക്കുമ്പോള്‍ ശാന്ത ഭാവത്തില്‍ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററില്‍…

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലിയോയുടെ ഓരോ അപ്‌ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററില്‍ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോര്‍ത്തു ദളപതി അവതരിക്കുമ്പോള്‍ ശാന്ത ഭാവത്തില്‍ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററില്‍ കാണാം. ലിയോ പോസ്റ്ററുകളിലെ ഓരോ ഡീറ്റൈലിംഗും ചര്‍ച്ചയാകുകയാണ് പ്രേക്ഷകര്‍ക്കിടയില്‍. ‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ എന്ന സന്ദേശം കഴിഞ്ഞ ദിവസം നല്‍കിയ നായകന്‍ ഇന്ന് ‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക ‘എന്ന സന്ദേശം നല്‍കുന്നു. ഓരോ അപ്‌ഡേറ്റിലും കത്തിക്കയറുകയാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.