ഇപ്പോഴും ഞാൻ അവളെ സ്നേഹിക്കുന്നു, സൂര്യ കിരൺ പറയുന്നു

നിരവധി ആരാധകരുള്ള താരമാണ് കാവേരി. ഒരു കാലത്ത് മലയാള സിനിയിൽ സജീവമായി നിന്ന താരം നിരവധി വേഷങ്ങളിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നായികയായി മാത്രമല്ല, കൂട്ടുകാരിയായും സഹോദരിയായും എല്ലാം കാവേരി പ്രേഷകരുടെ ശ്രദ്ധ…

നിരവധി ആരാധകരുള്ള താരമാണ് കാവേരി. ഒരു കാലത്ത് മലയാള സിനിയിൽ സജീവമായി നിന്ന താരം നിരവധി വേഷങ്ങളിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നായികയായി മാത്രമല്ല, കൂട്ടുകാരിയായും സഹോദരിയായും എല്ലാം കാവേരി പ്രേഷകരുടെ ശ്രദ്ധ നേടി എടുത്തിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് താരം തെലുങ്ക് സംവിധായകൻ സൂര്യ കിരണുമായി അടുപ്പത്തിൽ ആകുന്നത്. എന്നാൽ ഇരുവരും പ്രണയത്തിൽ ആയതോടെ ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു.

കാവേരി തെലുങ്ക് ചിത്രങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് സൂര്യ കിരണിനെ പരിചയപ്പെടുന്നതും പരസ്പ്പരം എടുക്കുന്നതും. ഇവർ വിവാഹിതർ ആയി എങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല എന്നും ഇരുവരും ഒന്നിച്ച് ഒരു സിനിമ നിർമ്മിച്ചെങ്കിലും അത് പരാജയപ്പെട്ടു എന്നും അത് മൂലം കാവേരിയുടെ കേരളത്തിലെ ചില വസ്തുക്കൾ വിൽക്കേണ്ടി വന്നെന്നും സാമ്പത്തികമായി പരാചയമുണ്ടായത് ഇരുവരും തമ്മിൽ പിരിയാൻ കാരണമായി എന്നുമുള്ള വാർത്തകളും ആ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ സൂര്യ കിരൺ തന്നെ വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ചത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ വളരെ ഏറെ വിഷമത്തോടെയാണ് സൂര്യ കിരൺ കാവേരിയെ കുറിച്ച് പറഞ്ഞത്. താൻ ഒരിക്കലും കാവേരിയെ ഉപേക്ഷിച്ചിട്ടില്ല എന്നും അവൾ ആണ് തന്നെ ഉപേക്ഷിച്ചത് എന്നും ഇന്നും ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും അവൾ തിരികെ വന്നാൽ ഇന്നും താൻ സ്വീകരിക്കാൻ തയാറാണ് എന്നുമാണ് സൂര്യ കിരൺ വേദനയോടെ ആ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇതിനു ശേഷാണ് കാവേരി ഒരു അഭിമുഖങ്ങളിലും തന്റെ വിവാഹ മോചനത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ആണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത് എന്നാണ് സൂര്യ കിരണിന്റെ സഹോദരിയും നടിയുമായ സുജിത പറഞ്ഞത്.