‘അഞ്ജലി മേനോന്‍ എന്ന സംവിധായകയില്‍ നിന്ന് ഇത്തരത്തിലൊരു ചിത്രം പ്രതീക്ഷിച്ചതല്ല’

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പാളിപ്പോയ ഒരു പരീക്ഷണ ചിത്രം, അങ്ങനെയാണ് ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയതെന്ന് പറഞ്ഞാണ് ലിയോ തോമസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

‘പാളിപ്പോയ ഒരു പരീക്ഷണ ചിത്രം, അങ്ങനെയാണ് ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. അതിന് പ്രധാന കാരണം ഇംഗ്ലീഷിലുള്ള ഡയലോഗ് ഡെലിവറി ആണ്. എന്തിനായിരിക്കും അഞ്ജലി മേനോന്‍ ഈ ചിത്രത്തില്‍ ഇംഗ്ലീഷ് ലാംഗ്വേജ് കൊണ്ടുവന്നത്???ഇംഗ്ലീഷ് ഭാഷ മനസ്സിലാവാത്ത എത്രയോ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്, അവര്‍ ഒന്നും ഈ ചിത്രം കാണേണ്ട എന്നാണോ??? ഇംഗ്ലീഷ് മാത്രമല്ല ഇന്ത്യയിലെ പ്രധാനപ്പെട്ട ലാംഗ്വേജുകള്‍ എല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.. മലയാളം, തമിഴ്, തെലുങ്കു, മറാട്ടി പിന്നെ ഹിന്ദിയും…. എന്നിരുന്നാലും, മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്നിങ്ങനെ മികച്ച സിനിമകള്‍, രചിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്ത അഞ്ജലി മേനോന്‍ എന്ന സംവിധായകയില്‍ നിന്ന് ഇത്തരത്തിലൊരു ചിത്രം പ്രതീക്ഷിച്ചതല്ല..
ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം മികച്ചതു തന്നെയാണ് പക്ഷേ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ അത് കാണുന്ന പ്രേക്ഷകനെ മടുപ്പ് ഉളവാക്കുന്നു… ???? ഈ ചിത്രത്തില്‍ മികച്ചതായി തോന്നിയ പ്രകടനങ്ങള്‍… നദിയാ മൊയ്തു, പത്മപ്രിയ, നിത്യ മേനോന്‍ പിന്നെ ആ മറാട്ടി റോള്‍ ചെയ്ത നായികയും പേരറിയില്ലെന്നും പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്‌ളാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.