രാജ്യത്തെ ബുക്കിങ് സൈറ്റുകള് തകർക്കുന്ന രീതിയിൽ ‘ലിയോ’ ടിക്കറ്റുകൾ വിറ്റൊഴിയുന്നു അതും സെക്കന്റുകൾ ക്കുള്ളിൽ 

സിനിമ പ്രേമികൾ മൊത്തം കാത്തിരിക്കുന്ന ചിത്രമാണ് വിജയ് യുടെ ‘ലിയോ’, ഒക്ടോബർ 19 നെ ആണ് ചിത്രം റിലീസ് ചെയുന്നത്,  ചിത്രത്തിന്റെ  പ്രീ ബുക്കിങ് സെയിൽ വലിയ രീതിയിലാണ് ലോകമെൻപാടും പുരോഗമിക്കുന്നത്, ഇപ്പോൾ രാജ്യത്തെ…

സിനിമ പ്രേമികൾ മൊത്തം കാത്തിരിക്കുന്ന ചിത്രമാണ് വിജയ് യുടെ ‘ലിയോ’, ഒക്ടോബർ 19 നെ ആണ് ചിത്രം റിലീസ് ചെയുന്നത്,  ചിത്രത്തിന്റെ  പ്രീ ബുക്കിങ് സെയിൽ വലിയ രീതിയിലാണ് ലോകമെൻപാടും പുരോഗമിക്കുന്നത്, ഇപ്പോൾ രാജ്യത്തെ ബുക്കിങ് സൈറ്റ്കളെ  പോലും തകർക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റൊഴിയുന്നത്, റെക്കോർഡ് വേഗത്തിലാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റുപോകുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ ആദ്യവാര കളക്ഷൻ തന്നെ നൂറുകോടിയോളം പിന്നിട്ടു, സിനിമയുടെ ആദ്യ ഷോ വെളുപ്പിനെ 4 മണിക്ക് തുടക്കം കുറിക്കും കേരളത്തിൽ, സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിനെ യു എ  സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത്.

ചിത്രത്തിൽ വിജയ് കൊപ്പം തൃഷ ആണ് നായികആയി എത്തുന്നത്, കൂടാതെ ചിത്രത്തിൽ വമ്പൻ താരനിരകൾ ആണ് അണിനിരക്കുന്നത്, ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ചിത്രം ലളിത്കുമാറും, ജഗദീഷ് പളനിസ്വാമിയുമാണ് നിർമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവി ചന്ദർ ആണ്,