വാലിബനിൽ മോഹൻലാൽ വരുന്ന ഏത് സീൻ വന്നാലും അപ്പോ മൊബൈലിൽ എടുക്കും, അവസാനം…; വലിയ ചർച്ചയായി കുറിപ്പ്

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, റിലീസിന്…

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ ഒരു സിനിമ ​ഗ്രൂപ്പിൽ ഒരാൾ പോസ്റ്റ് ചെയ്ത ഫോട്ടോയെ കുറിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.

തീയറ്ററിലെ സീനുകൾ മുഴുവൻ ഫോണിൽ പകർത്തുന്നയാളുടെ ചിത്രമാണ് ഒരു സിനിമാ ആസ്വാദകൻ പങ്കുവെച്ചത്. മോഹൻലാൽ വരുന്ന ഏത് സീൻ വന്നാലും മൊബൈലിൽ പകർത്തുകയാണെന്നാണ് കുറിപ്പിൽ പറയുന്നത്. കമന്റുകളിൽ ഇത്തരം പ്രവണതകളെ കുറിച്ച് വലിയ വിമർശനമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. സമാനമായി ലൂസിഫർ സിനിമ ഇറങ്ങിയപ്പോൾ ടെയ്‍ൽ എൻഡ് സീൻ ആദ്യ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇത് സിനിമകളെ ​ഗുരുതരമായി ബാധിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

കുറിപ്പ് വായിക്കാം

ഇന്ന് വാലിബൻ കാണാൻ പോയപ്പോ കണ്ട കാഴ്ചയാണ്. പടം ഫുൾ മൊബൈലിൽ പകർത്തുന്നു. മോഹൻലാൽ വരുന്ന ഏത് സീൻ വന്നാലും അവൻ അപ്പൊ മൊബൈലിൽ എടുക്കും എന്ത് സുഖമാണോ കിട്ടുന്നെ. സെക്കന്റ്‌ ഹാഫിലും ഇത് തന്നെ തുടർന്നപ്പോ സഹികെട്ടു ഞാൻ എന്റെ കാമറയുടെ ഫ്ലാഷ് ഓൺ ആക്കി ഒരു ഫോട്ടോ എടുത്തു. പിന്നെ ഫോൺ അവൻ തൊട്ടിട്ടില്ല ഇതൊക്കെയാ ഇവരെപോലുള്ളാർക്ക് പറ്റിയ മരുന്ന്.