സംഭാഷണത്തിൽ നാടകീയത ഉണ്ടന്ന് പലരും പറഞ്ഞു! എല്ലാം മനഃപൂർവം, ‘വാലിബനെ’ കുറിച്ച് ലിജോ 

ലിജോ ജോസ് പെല്ലിശ്ശേരി,മോഹൻലാൽ കൂട്ടുകെട്ടിലെ മലൈക്കോട്ടൈ വാലിബൻ തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്, സിനിമ റിലീസ് ആയതിനു ശേഷം നിരവധി വിമർശനങ്ങൾ ആയിരുന്നു ചിത്രത്തിന്റെ പേരിൽ എത്തിയത്, ഇപ്പോൾ മറ്റൊരു വിമർശനത്തെ കുറിച്ച്…

ലിജോ ജോസ് പെല്ലിശ്ശേരി,മോഹൻലാൽ കൂട്ടുകെട്ടിലെ മലൈക്കോട്ടൈ വാലിബൻ തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്, സിനിമ റിലീസ് ആയതിനു ശേഷം നിരവധി വിമർശനങ്ങൾ ആയിരുന്നു ചിത്രത്തിന്റെ പേരിൽ എത്തിയത്, ഇപ്പോൾ മറ്റൊരു വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ലിജോ, പലരും സിനിമ കണ്ടിട്ട് പറഞ്ഞിരുന്നു സിനിമയിലെ സംഭാഷണത്തിന് വല്ലാണ്ട് നാടകീയത ഉണ്ടായിരുന്നു എന്ന് ,സിനിമയിലെ സംഭാഷണത്തിന്റെ പേരിലെ വിമർശനമാണ് ലിജോ പറയുന്നതും

അത്തരം സംഭാഷണങ്ങൾ താൻ മനപ്പൂർവം എടുത്തതാണ്, നമ്മൾ സാധാരണ സംസാരിക്കുന്ന ഭാഷ ഇതിൽ കൊണ്ട് വന്നാൽ ശരിയാകില്ല അതുകൊണ്ടു നാടകീയ രീതിയിൽ തന്നെയുള്ള സംഭാഷണം തന്നെ വേണമായിരുന്നു, ഒരു സിനിമ സെറ്റിനെക്കാൾ നല്ലത് ഒരു നാടകാസെറ്റ് ആണ് നല്ലത്, അത് സ്‌ക്രീനിൽ കാണുമ്പൊൾ മനസിലാകും

ഈ സിനിമയിൽ നാടകവും, സിനിമയും കൂട്ടിച്ചേർത്തിരിക്കുകയാണ്, ഡ്രമാറ്റിക്ക് ആണ് വാലിബനിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ലിജോ പറയുന്നു, മോഹൻലാൽ നായകനായ വാലിബനിൽ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി ,സോണാലി കുൽക്കർണി, സുചിത്ര നായർ തുടങ്ങിയ താരങ്ങൾ അഭിനയിച്ചത്