മലയാള സിനിമ ഇനിയെങ്കിലും ഈ നടിയെ പരിഗണിക്കണം, ലിജോമോളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

ജയ് ഭീം എന്ന സൂര്യ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ചെയ്ത നടിയാണ് മലയാളിയായ ലിജോമോള്‍ ജോസഫ്. ഇപ്പോഴിതാ ലിജോമോളെ കുറിച്ച് ഒരു ആരാധകന്‍ പങ്ക് വച്ച കുറിപ്പാണ് വൈറാലാകുന്നത്..   ആരാധകന്‍ പങ്ക് വച്ച കുറിപ്പ്…

ജയ് ഭീം എന്ന സൂര്യ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ചെയ്ത നടിയാണ് മലയാളിയായ ലിജോമോള്‍ ജോസഫ്. ഇപ്പോഴിതാ ലിജോമോളെ കുറിച്ച് ഒരു ആരാധകന്‍ പങ്ക് വച്ച കുറിപ്പാണ് വൈറാലാകുന്നത്..

 

ആരാധകന്‍ പങ്ക് വച്ച കുറിപ്പ്

ജയ് ഭീം എന്ന ചിത്രത്തിന്റെ നട്ടെല്ല് ലിജോമോള്‍ ചെയ്ത കഥാപാത്രമാണ്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ലിജിമോള്‍ക്ക് മലയാള സിനിമയില്‍ അഭിനയ പ്രാധാന്യമുള്ള റോളൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല.
ഒഡീഷനിലൂടെയാണ് ലിജോമോള്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സിനിമയിലെ ഒരു രംഗം അഭിനയിച്ച് കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്.
ഗ്രാമീണ തമിഴ് പറയാനറിയാത്ത ലിജോമോളുടെ പരിഭ്രമം കണ്ട് സംവിധായകന്‍ മലയാളത്തില്‍ പറഞ്ഞ് അഭിനയിക്കാന്‍ പറഞ്ഞു.


ഒഡീഷന് വന്ന നൂറുകണക്കിനാളുകളില്‍ നിന്ന് ലിജോമോളെ തിരഞ്ഞെടുത്തു.
ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും നിരൂപകശ്രദ്ധ നേടിയ സിനിമയുമാണ് സൂര്യ നിര്‍മിച്ച് നായകനായ ജയ് ഭീം. മികച്ച അഭിനയമാണ് ലിജോമോള്‍ കാഴ്ചവെച്ചത്.അടുത്ത തവണ ദേശീയ അവാര്‍ഡ് കിട്ടാനും സാധ്യത തള്ളിക്കളയാനാവില്ല.
സിനിമക്ക് വേണ്ടി ഏറെ ദുരിതങ്ങള്‍ ലിജിമോള്‍ സഹിച്ചിട്ടുണ്ട്.
സിനിമയിലെ എലി പിടുത്തമൊക്കെ ഒറിജിലന്‍ തന്നെയാണ്. ഗ്രാമീണ തമിഴന്മാരുടെ വേഷവും നടപ്പും രീതിയും അവരോടൊപ്പം ദിവസങ്ങളോളം താമസിച്ച് മനസിലാക്കിയാണ് കഥാപാത്രമായി മാറിയത്.
മലയാള സിനിമ ഇനിയെങ്കിലും ഈ നടിയെ മികച്ച കഥാപാത്രങ്ങള്‍ നല്‍കി പരിഗണിച്ചിരുന്നെങ്കില്‍…