K. G. F പൈസ കളയാന്‍ എടുത്ത ചിത്രം, സിനിമ മുഴുവന്‍ തലപെരുക്കുന്ന സംഭാഷണങ്ങളെന്നും കെആർകെ

വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സിനിമാ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. തെന്നിന്ത്യന്‍ സിനിമകളെയും അഭിനേതാക്കളെയും പരിഹസിക്കുക കെആര്‍കെയുടെ പതിവാണ്. ഇപ്പോഴിതാ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരന്ന കെജിഎഫിനെ വിമര്‍ശിച്ചാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.…

വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സിനിമാ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. തെന്നിന്ത്യന്‍ സിനിമകളെയും അഭിനേതാക്കളെയും പരിഹസിക്കുക കെആര്‍കെയുടെ പതിവാണ്. ഇപ്പോഴിതാ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരന്ന കെജിഎഫിനെ വിമര്‍ശിച്ചാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സിനിമ എന്ന പേരില്‍ പണവും സമയവും നശിപ്പിക്കുകയാണ് ചിത്രമെന്നും ബോളിവുഡില്‍ ഇത്തരം ഒരു സിനിമ റിലീസ് ചെയ്തിരുന്നുവെങ്കില്‍ പരാജയം നേരിടേണ്ടി വരുമായിരുന്നു എന്നും കെആര്‍കെ പറയുന്നു.

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’കെജിഎഫ് 2ന്റെ 30 മിനിറ്റ് കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ആര്‍ആര്‍ആറിനേക്കാള്‍ വലിയ ദുരന്തം’, ‘ഇന്ത്യന്‍ മിലിട്ടറിക്കോ എയര്‍ഫോഴ്‌സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി വെല്ലുവിളിക്കുന്നു. അടിപൊളി! പ്രശാന്ത് ഭായ് ഇന്ത്യ എങ്ങനെ പാകിസ്ഥാനും ചൈനയ്ക്കുമെതിരെ യുദ്ധം ചെയ്യും?’, ‘കെജിഎഫ് 2 മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പീഡനമാണ്. ബോളിവുഡില്‍ ഇത്തരമൊരു സിനിമ വന്നാല്‍ അത് തീര്‍ച്ചയായും പരാജയമാകും’ എന്നിങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്.

https://twitter.com/kamaalrkhan/status/1514531576343941120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514531576343941120%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fmovies%2Fmovie-south%2Fkrk-says-that-kgf-chapter-2-is-a-three-hour-torture-77603

ട്വീറ്റ് വൈറലായതോടെ കെജിഎഫ് ആരാധകര്‍ കെആര്‍ക്കെയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. മുംബൈ പൊലീസിനെ ട്വീറ്റില്‍ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്. നേരത്തെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി കാര്‍ട്ടൂണ്‍ സിനിമയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരിഹാസം. രാജമൗലി പ്രേക്ഷകരെ പറ്റിച്ചുവെന്നും തന്റെ മൂന്നു മണിക്കൂര്‍ വെറുതെ കളഞ്ഞുവെന്നും ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

facebook post about kgf 2 part

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്ന ദുഷ്‌കരമായ ദൗത്യത്തിന് അതിമനോഹരമായ പൂര്‍ത്തീകരണം- അതാണ് ‘കെജിഎഫ് 2’ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

നായകന്‍ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മ്മാണം.