പിറന്നാൾ നിറവിൽ നടി ലിസ്സി ; കല്യാണിയുടെ ആശംസ കുറിപ്പ് ശ്രദ്ധേയം 

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ലിസി ലക്ഷ്മി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തിളങ്ങിയ താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഇന്ന് താരം അമ്പത്തിയാറാം പിറന്നാൾ‌ ആഘോഷിക്കുമ്പോൾ അമ്മയ്ക്ക് പിറന്നാൾ…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ലിസി ലക്ഷ്മി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തിളങ്ങിയ താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഇന്ന് താരം അമ്പത്തിയാറാം പിറന്നാൾ‌ ആഘോഷിക്കുമ്പോൾ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർ‌ന്ന് കല്യാണി കുറിച്ച വാക്കും ഫോട്ടോയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മയ്ക്കൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചായിരുന്നു കല്യാണി ആശംസ നേർന്നത്. താൻ കഠിനാധ്വാനിയായതിനും പക്വത പ്രാപിച്ചവളായതിനും അച്ചടക്കമുള്ളവളായതിനും പിന്നിലെ കാരണക്കാരി അമ്മ ലിസിയാണെന്നാണ് കല്യാണി കുറിച്ചത്. ‘ഞാൻ ഇത്രയും കഠിനാധ്വാനിയായതിൽ ചിന്തകളിൽ പക്വതപ്രാപിച്ചയാൾ ആയതിനിന് പിന്നിൽ അച്ചടക്കമുള്ളതായതിന് പിന്നിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നയാൾ ആയതിനും എല്ലാം കാരണക്കാരി’, എന്നാണ് മകൾ കല്യാണി പ്രിയദർശൻ അമ്മ ലിസി ലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്. ഏറ്റവും നല്ല അമ്മയാണ് ലിസിയെന്നും കല്യാണി കുറിച്ചിട്ടുണ്ട്.

അമ്മ-മകൾ എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. കല്യാണിക്കൊപ്പം ലിസിയെ കാണുമ്പോൾ സന്തൂർ മമ്മി എന്ന് വിശേഷിപ്പിക്കാനാണ് സിനിമാപ്രേമികൾ ഇഷ്ടപ്പെടാറുള്ളത്. സുഹൃത്തുക്കൾ, യാത്രകൾ, ഫിറ്റ്നസ് എന്നിങ്ങനെ നിരവധികാര്യങ്ങളിലൂടെ ലിസി ഇന്നും സജീവമാണ്. അടുത്തിടെ വിദേശത്തേക്ക് ലിസി മകൾ കല്യാണിക്കൊപ്പം യാത്ര നടത്തിയിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന നിരവധി താരങ്ങൾ ലിസിക്ക് പിറന്നാൾ ആശംസകൾ നേർ‌ന്ന് എത്തിയിട്ടുണ്ട്. 1991ലെ മെയ് ദിനമാണ് ലിസി ഏറ്റവും അവസാനമായി വേഷമിട്ട മലയാള ചിത്രം. വിവാഹത്തോടെ ലിസി അഭിനയം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം ഒരു തെലുങ്ക് സിനിമയിൽ വർഷങ്ങൾക്ക് ശേഷം ലിസി അഭിനയിച്ചിരുന്നു. സംവിധായകൻ പ്രിയദർശനെ പ്രണയിച്ച് വിവാ​ഹം ചെയ്തതായിരുന്നു താരം. ലിസി വിവാഹത്തോടെയാണ് അഭിനയം അവസാനിപ്പിച്ചത്. സിദ്ധാർഥ് കല്യാണി എന്നാണ് ഇവരുടെ മക്കളുടെ പേരുകൾ. രണ്ടുപേരും സിനിമയിൽ സജീവവുമാണ്. സിദ്ധാർഥ് ക്യാമറയ്ക്ക് പിന്നിലും കല്യാണി ക്യാമറയ്ക്കു മുന്നിലും എന്നതേ ഉള്ളു വ്യത്യാസം.ഒരു കാലത്ത് പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. ലിസി-മോ​ഹൻലാൽ-പ്രിയദർശൻ കോമ്പോയ്ക്ക് ഇന്നും വലിയൊരു ആരാധകവ‍ൃന്ദമുണ്ട്. അമ്പത്തിയാറുകാരിയായ ലിസി പ്രിയദർശനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷം ചെന്നൈയിൽ സെറ്റിൽഡാണ്. ലിസിയുടെ മകൾ കല്യാണിയും  ഇപ്പോൾ സിനിമയിൽ സജീവസാന്നിധ്യമാണ്. തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച കല്യാണി മലയാള സിനിമകളിൽ ഇപ്പോൾ സജീവമായി അഭിനയിക്കുന്നുണ്ട്. മകളുടെ സിനിമാ പ്രവേശനത്തില്‍ സന്തോഷം അറിയിച്ച് ലിസി എത്തിയിരുന്നു. അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു മകനായ സിദ്ധാര്‍ത്ഥ് ആഗ്രഹിച്ചത്. മരക്കാർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും മകൻ സിദ്ധാർത്ഥ് സ്വന്തമാക്കിയിരുന്നു. അതേസമയം അമ്മ ഏലിയാമ്മയാണ് ലിസിയെ വളർത്തിയത്. സെന്റ് തെരേസാസ് സ്കൂളിലും കോളേജിലുമാണ് ലിസി പഠനം നടത്തിയത്. പഠനത്തിൽ നല്ല മിടുക്കിയായിരുന്ന താരം എസ്എസ്എൽസിയിൽ ഉയർന്ന മാർക്ക് നേടി.

പതിനാറാം വയസിൽ പ്രീ-യൂണിവേഴ്സിറ്റി ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ലിസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിന്നീട് പഠനം നിർത്തേണ്ടി വന്നു. പഠനം നിർത്താനും സിനിമയിൽ അഭിനയിക്കാനും ആദ്യം താൽപ്പര്യമില്ലായിരുന്നു ലിസിക്ക്. അമ്മയാണ് നടിയാകാൻ ലിസിയെ പ്രേരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി എണ്പതുകളുടെ തുടക്കത്തിലാണ് സിനിമയിലേക്കുള്ള ലിസിയുടെ അരങ്ങേറ്റം. ചുരുങ്ങിയ സമയത്തിനുള്ളിൽ നടി അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി. എൺപതുകളിൽ ലിസി ഒരു സാധാരണ മുഖമായിരുന്നു. എൺപതുകളിലെ മിക്കവാറും എല്ലാ മുൻനിര നായകന്മാരുമായും ലിസി ജോടിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനും മുകേഷിനുമൊപ്പം ലിസിക്ക് സ്ക്രീനിൽ മാന്ത്രികത സൃഷ്ടിക്കാൻ കഴിഞ്ഞു. കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും സഹോദരി വേഷങ്ങളായും അയൽവാസിയായ പെൺകുട്ടിയായും നായികയുടെ സുഹൃത്തായും ലിസി അഭിനയിച്ചു. മലയാളം സിനിമകൾക്കൊപ്പം നിരവധി തമിഴ്, തെലുങ്ക് സിനിമകളിലും ലിസി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം, താളവട്ടം, ഓടരുതമ്മാവ അളറിയാം, മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ലിസി ഏറെ ശ്രദ്ധിക്കപ്പെടുന്നത്.