കാരണവരായി നരേന്ദ്രമോദി..ഭാഗ്യയെ കൈപിടിച്ചേല്‍പ്പിച്ച് അനുഗ്രഹവര്‍ഷം!!

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വധൂവരന്മാരെ ആശീര്‍വദിക്കാന്‍ നേരിട്ട് എത്തിയിരുന്നു. വിവാഹചടങ്ങിലെല്ലാം കാരണവരായി…

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വധൂവരന്മാരെ ആശീര്‍വദിക്കാന്‍ നേരിട്ട് എത്തിയിരുന്നു. വിവാഹചടങ്ങിലെല്ലാം കാരണവരായി മോഡി നിറഞ്ഞുനിന്നു. ആ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തിന്റെ മനംകവര്‍ന്നിരിക്കുകയാണ്.

സിനിമാലോകം ഒന്നടങ്കം തന്നെ താരപുത്രിയുടെ വിവാഹത്തിനെത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുശ്ബു, രചന നാരായണന്‍ കുട്ടി, ബിജു മേനോന്‍, കാവ്യാ മാധവന്‍, പാര്‍വ്വതി, സരയൂ, സംവിധായകരായ ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോദിയാണ് ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിച്ചത്. വധൂവരന്മാര്‍ക്ക് മാല എടുത്ത് നല്‍കി. പരസ്പരം കൈപിടിച്ചേല്‍പ്പിച്ചതും മോദിയാണ്. വധൂവരന്മാര്‍ നരേന്ദ്ര മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിയ്ക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്‍കുകയും ചെയ്തു.

ഭാഗ്യയുടെ വിവാഹത്തിന് ശേഷം പ്രധാനമന്ത്രി തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാരെയും അനുഗ്രഹിച്ചു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയെ താലി ചാര്‍ത്തിയത്. വിവാഹദിനത്തില്‍ വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയില്‍ ഗോള്‍ഡന്‍ ഫിനിഷിംഗ് ടച്ച് നല്‍കിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസില്‍ നിറയെ വര്‍ക്കുകള്‍ ചെയ്തിരുന്നു. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ഭാഗ്യ ആഭരണങ്ങളായി ധരിച്ചിരുന്നത്. മുടിയില്‍ നിറയെ മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയാണ് ഭാഗ്യ വിവാഹത്തിനെത്തിയത്. കസവുമുണ്ടും മേല്‍മുണ്ടുമായിരുന്നു ശ്രേയസിന്റെ വേഷം.