നാരദൻ എന്ന സിനിമയിലേക്ക് അല്പം വികൃതി കയറ്റിവിട്ടാൽ നമുക്ക് ‘ലൈവ്’ കിട്ടും!!

വികെ പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലൈവ്. മംമ്തമോഹൻദാസ് പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്. ലൈവിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എഎസ്. സുരേഷ്ബാബുവാണ്.…

വികെ പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലൈവ്. മംമ്തമോഹൻദാസ് പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്. ലൈവിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എഎസ്. സുരേഷ്ബാബുവാണ്.

ലൈവ് എന്ന സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നാരദൻ എന്ന സിനിമയിലേക്ക് അല്പം വികൃതി കയറ്റിവിട്ടാൽ നമുക്ക് ലൈവ് കിട്ടും എന്നാണ് ലോറൻസ് മാത്യു പറയുന്നത്. ഒരു സിനിമ എന്ന രീതിയിൽ നോക്കുകയാണെങ്കിൽ പ്രത്യേകിച്ച് പുതുമ ഒന്നുമില്ലെന്നും ലോറൻസ് മാത്യു പറയുന്നു.


നാരദൻ എന്ന സിനിമയിലേക്ക് അല്പം വികൃതി കയറ്റിവിട്ടാൽ നമുക്ക് ലൈവ് കിട്ടും…#spoileralert
സ്ത്രീകൾക്കെതിരെ ഒരു വ്യാജ ആരോപണം ഉണ്ടായാൽ അതൊരു സൈബർ ബുള്ളിയിങ് ആയി മാറുമെന്നും അതിനെ വിറ്റ് പലരും റേറ്റിംഗ് കൂട്ടാനും നോക്കും… അതിനെ വിമർശിക്കാൻ വേണ്ടി എടുത്ത സിനിമയ്ക്ക് അതെ കണ്ടന്റ് തന്നെ കൊടുത്ത Vk Prakash സാറിനെ സ്മരിക്കുന്നു… ഒരു പെണ്ണിന്റെ ഇഷ്യൂ വിറ്റ് കാശുണ്ടാക്കുന്ന മാധ്യമങ്ങൾ ചെയ്യുന്ന അതേ പണി തന്നെയല്ലേ സാർ ഈ സിനിമയിൽ ചെയ്തത്…
വ്യാജ വാർത്തക്കെതിരെ ഒരു സിനിമ ഉണ്ടാക്കാൻ ആയിരുന്നെങ്കിൽ, എന്തുകൊണ്ടാണ് ഒരു വ്യാജ കഞ്ചാവ് കേസിലോ വ്യാജ സ്ത്രീ പീഡന പരാതിയിലോ അകത്താക്കപ്പെട്ട ഒരു പുരുഷന്റെ (ഒരു പയ്യന്റെ ) ജീവിതത്തെ വെച്ചുകൊണ്ട് സിനിമ എടുക്കാത്തത്? ഇതിനുള്ള ഒരു ഉത്തരം സാറിന്റെ പക്കൽ ഉണ്ടെങ്കിൽ, അതേ ഉത്തരം തന്നെ ആണ് ഇത്തരം വ്യാജ വാർത്തകൾ അച്ചടിച്ചിറക്കി വിടുന്ന മാധ്യമങ്ങളുടെ കയ്യിലും ഉള്ള ഉത്തരം….
ഒരു സിനിമ എന്ന രീതിയിൽ നോക്കുകയാണെങ്കിൽ പ്രത്യേകിച്ച് പുതുമ ഒന്നുമില്ല. പ്രിയ വാര്യരെ നല്ലപോലെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അധികം ഡയലോഗുകൾ ഇല്ലാതെ, പൂർണ്ണമായും ഭാവാഭിനയം കൊണ്ട് നല്ലൊരു പ്രകടനം പ്രിയ കാഴ്ചവച്ചു… ലക്ഷ്മി സോമന്റെ നല്ലൊരു തിരിച്ചുവരവിനും സിനിമ കാരണമായി.
Mamtha Mohandas പ്രതീക്ഷിച്ച ലെവലിൽ എത്തിയില്ല…
Soubin Shahir ഈ സിനിമയിൽ ആവശ്യമില്ലായിരുന്നു…വെറുതെ മമ്തയ്ക്ക് കുറച്ചു ഫെമിനിസം കാണിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിവെച്ച male chauvinist കഥാപാത്രം മാത്രമായിരുന്നു സൗബിന്റെ… അയാൾ ഇല്ലങ്കിലും ഈ കഥയ്ക്ക് ഒരു മാറ്റവും ഉണ്ടാവില്ല..മമ്തയുടെ കഥാപാത്രമായ dr അമല സിംഗിൾ ആണേലും, സെപ്പറേറ്റഡ് ആണേലും, വിധവ ആണേലും, ഡിവോഴ്‌സ്ഡ് ആണേലും ഈ കഥ ഇതുപോലെ തന്നെ എടുക്കാം… വെറുതെ സൗബിന്റെ ഡേറ്റ് കിട്ടിയതുകൊണ്ട് അങ്ങേരെ കാസ്റ്റ് ചെയ്തു..
Shine Tom Chacko യും നന്നായിരുന്നു… പക്ഷേ ഷൈൻ ഇപ്പോൾ എല്ലാ പടത്തിലും ഒരേ കഥാപാത്രവും മാനറിസവും ഡയലോഗ് ഡെലിവറിയും തന്നെയാണ്… ഇന്റർവ്യൂകളിലും ഇത് തന്നെ….പക്ഷെ SJV എന്ന കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറി അടിപൊളി ആണ്… ശരിക്കും നമുക്ക് അയാളോട് ഒരു റെസ്പെക്ട് തൊന്നും… ഒരു ഡ്രൈവറിൽ നിന്നും ഏറ്റവും വലിയ ചാനലിന്റെ എഡിറ്റർ എന്ന നിലയിലേക്കുള്ള അയാളുടെ വളർച്ച ശരിക്കും inspiring ആണ്… ക്ലൈമാക്‌സിലെ പൂവാലൻ ഇമേജ് ഇത്തരമൊരു റെസ്പെക്ട് നമുക്ക് അയാളോട് തോന്നാതിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കി വെച്ച ഒന്നായി തോന്നി.. ഏച്ചു വെച്ചാൽ മുഴച്ചു നിക്കും എന്ന് പറയുന്നതുപോലെ…ഏറ്റവും അവസാനം സൗബിന്റെ കെട്ട്യോൻ കഥാപാത്രം അമലയെ പേടിച്ചിട്ട് ഒതുങ്ങി കൂടി… അവൾ അല്പം danger ആണെന്ന് മനസിലാവുന്നിടത്തു അയാൾ ടോക്‌സിക് നേച്ചർ ഉപേക്ഷിച്ചു നല്ലവനായ ഉണ്ണി ഭർത്താവ് ആകുകയാണ് സൂർത്തുക്കളെ…
ഒരു വട്ടം കണ്ടു മറക്കാവുന്ന ഒരു സിനിമമത്രാമാണ് ലൈവ്…
My rating : 3/5
ഈ റേറ്റിംഗ് പ്രിയയുടെ കഥാപാത്രത്തിനും സിനിമയുടെ പ്ലോട്ട്‌നും വേണ്ടി മാത്രം കൊടുക്കുന്നതാണ്.

സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണും ചിത്രസംയോജകൻ സുനിൽ എസ്. പിള്ളയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ലൈവ് ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.