മംമത മോഹൻദാസിന്റെ ലൈവ് ഒടിടി റിലീസിന് ഒരുങ്ങുന്നു!

മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ  ഒരു സോഷ്യല്‍ ത്രില്ലര്‍ സിനിമയായിരുന്നു ‘ലൈവ്’. സംവിധായകന്‍ വി കെ പ്രകാശിന്റെയും എഴുത്തുകാരന്‍ എസ് സുരേഷ്ബാബുവിന്റെയും സിനിമയായ ലൈവ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഉടന്‍ മനോരമമിക്‌സില്‍ റിലീസ്…

മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ  ഒരു സോഷ്യല്‍ ത്രില്ലര്‍ സിനിമയായിരുന്നു ‘ലൈവ്’. സംവിധായകന്‍ വി കെ പ്രകാശിന്റെയും എഴുത്തുകാരന്‍ എസ് സുരേഷ്ബാബുവിന്റെയും സിനിമയായ ലൈവ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഉടന്‍ മനോരമമിക്‌സില്‍ റിലീസ് ചെയ്യും. അതേ സമയം സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ല.


മംമ്ത മോഹന്‍ദാസിനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍, മുകുന്ദന്‍, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ലൈവ് വ്യാജവാര്‍ത്തകളും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രമേയമാക്കിയുള്ളതാണ്.


ലൈവ് ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണും ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ളയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്. കലാസംവിധാനം ദുന്ധു രഞ്ജീവ് രാധയുമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്