ചിരിക്കാന്‍ പാടില്ല, മുഖത്ത് ദു:ഖമാണ് ആവശ്യം: ലിയോണ ലിഷോയ്

21 ഗ്രാംസിലെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലിയോണ. ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ഗൗരി എന്നാണ്. ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗൗരി. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം നിരാശയിലും സങ്കടത്തിലും കാണുന്ന…

21 ഗ്രാംസിലെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലിയോണ. ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ഗൗരി എന്നാണ്. ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗൗരി. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം നിരാശയിലും സങ്കടത്തിലും കാണുന്ന വേഷം ഒരുപക്ഷേ ഗൗരിയാകും. അതെനിക്ക് കുറച്ച് ചലഞ്ചിങ്ങായി തോന്നി. കാരണം വളരെ സന്തോഷത്തില്‍ നിന്നിട്ട് പെട്ടെന്ന് സീനിലേക്കു പോകുമ്പോള്‍ മനസ്സില്‍ പലവട്ടം പറയേണ്ടിവരും ചിരിക്കാന്‍ പാടില്ല, മുഖത്ത് ദുഃഖമാണ് ആവശ്യം എന്ന്, ലിയോണ പറയുന്നു.

21 ഗ്രാംസിലെ പാട്ടുകള്‍ എന്റെ കരിയറിലെ ആദ്യത്തേതാണ് എന്ന് പറയാം. ഞാന്‍ ഇതുവരെ പാട്ട് സീനുകളില്‍ അഭിനയിച്ചിട്ടില്ല. ഈ ചിത്രത്തില്‍ ആകെ ഒരു പാട്ട് മാത്രമാണുള്ളത്. ്തുകൊണ്ടുതന്നെ ഈ പാട്ടിനും ഏറെ പ്രത്യേകതകളുണ്ട്. ഒരുപാട് ഇമോഷനുകള്‍ ഈ ഒരു പാട്ടിലൂടെ കടന്നുപോകുന്നുണ്ട്, അവിടെയെല്ലാം ഇതിലെ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ ഗൗരി, നന്ദന്‍ എന്നിവര്‍ തമ്മിലുള്ള റിലേഷന്‍ കാണിക്കുന്നതും സിനിമയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതും ഈ പാട്ടിലൂടെയാണ്. പാട്ടിന്റെ ട്രാക്കൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഗൗരി എന്ന ക്യാരക്ടറിന് ഇത് വലിയ ഇംപോര്‍ട്ടന്റാണ്.

ഇതില്‍ അനൂപ് ഏട്ടന്റെ ഒപ്പം അഭിനയിച്ചത് നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ആദ്യം കുറച്ചൊക്കെ പേടിയുണ്ടായിരുന്നു. എങ്ങനെയാവും എല്ലാവരോടും ഇടപെടുക എന്നൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ല. ആള് വളരെ സിംപിളാണ്. അദ്ദേഹം എഴുത്തുകാരനും ഇപ്പോള്‍ സംവിധായകനും ഒക്കെയായ വ്യക്തിയാണ്. അതുകൊണ്ടുതന്നെ സെറ്റില്‍ മിക്കപ്പോഴും വളരെ ഇന്റലെക്ച്വല്‍ ടോക്കുകള്‍ നടക്കാറുണ്ട്. പക്ഷേ അത്തരം ഇന്റലെക്ച്വല്‍ ടോക്കിന് ഞാന്‍ കൂടാറില്ല. ഞാന്‍ ഡയറക്ടര്‍ ബിബനൊപ്പമായിരിക്കും. ഞങ്ങള്‍ വളരെ ജോളിയായിട്ട് തമാശയൊക്കെ പറഞ്ഞ് പോകും. അദ്ദേഹം വളരെ സിംപിളായ തമാശകളൊക്കെ പറയുന്ന ആളാണെന്നും ലിയോണ കൂട്ടിച്ചേര്‍ക്കുന്നു.