‘കിംഗ് ഓഫ് കൊത്ത’ തനിക്ക് ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രം , പ്രമോദ് 

പ്രേക്ഷകർ ഒരുപാടു പ്രതീക്ഷ പുലർത്തിയ ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകൻ ആയ ‘കിംഗ് ഓഫ് കൊത്ത’,എന്നാൽ ആ പ്രതീക്ഷകൾ എല്ലാം തകർത്ത രീതിയിൽ സൈബർ അറ്റാക്ക് ലഭിച്ച ചിത്രമായിരുന്നു ഇത്, എന്നാൽ ഈ ചിത്രം…

പ്രേക്ഷകർ ഒരുപാടു പ്രതീക്ഷ പുലർത്തിയ ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകൻ ആയ ‘കിംഗ് ഓഫ് കൊത്ത’,എന്നാൽ ആ പ്രതീക്ഷകൾ എല്ലാം തകർത്ത രീതിയിൽ സൈബർ അറ്റാക്ക് ലഭിച്ച ചിത്രമായിരുന്നു ഇത്, എന്നാൽ ഈ ചിത്രം തനിക്ക് ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രം പോലെയാണ് തോന്നിയെന്ന് പറയുകയാണ് നടൻ പ്രമോദ് വെളിയനാട്, സിനിമ കാണാത്തവർ ആയിരുന്നു ചിത്രത്തെ അവഹേളിച്ചത്.

എനിക്ക് ഈ ചിത്രം പൊന്നാണ്, അമ്പല പറമ്പുകളിൽ നാലോ അഞ്ചോ പുസ്തകം വിറ്റു നടന്ന കാലത്തു ഇത്രയും ഒരു വലിയ സ്ഥാനത്തു എത്തിച്ചത് ഈ ഒരു സിനിമ ആണ്, എനിക്ക് കിംഗ് ഓഫ് കൊത്ത ഒരു ബാഹുബലി ചിത്രം പോലെ തന്നെയാണ്, ആ ചിത്രത്തെ എനിക്ക് തള്ളിക്കളയാൻ കഴിയില്ല പ്രമോദ് പറയുന്നു.

സെറ്റിൽ ഇറങ്ങിയപ്പോൾ ഒരു അത്ഭുതലോകത്തു ചെന്നതുപോലെയാണ് അനുഭവപ്പെട്ടത്. അപ്പോൾ ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു നായകനെ 100 കയ്യടികിട്ടുമ്പോൾ എനിക്ക് പതുകയ്യടിയെങ്കിലും ലഭിക്കുമെന്ന, അത് നായകന്റെ ഇൻഡ്രോ സീൻ ആയിരുന്നു അതിൽ എന്നെ കൊല്ലുന്ന രംഗം ആയിരുന്നു, സിനിമയുടെ റിലീസ് കഴിഞ്ഞതിനു ശേഷമായിരുന്നുഞാൻ ഒരു തള്ളുകാരൻ എന്ന പേരിൽ പറയാൻ തുടങ്ങിയത്. പ്രമോദ് പറയുന്നു.