തലൈവർ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് ലോകേഷ്; കൂടെ ആരാധകർക്ക് ഒരു വമ്പൻ സർപ്രൈസും

ലോകേഷ് കനകരാജ് – രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന തലൈവർ 171 ന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. തലൈവർ 171 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു…

ലോകേഷ് കനകരാജ് – രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന തലൈവർ 171 ന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. തലൈവർ 171 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹമെന്നും ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമ ആരംഭിക്കും. അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്‌സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളാണ് ലോകേഷിനുള്ളത്.