തിരുപ്പതി ക്ഷേത്രപ്പടികൾ മുട്ടുകുത്തി കയറി ജാൻവി കപൂർ, ഒപ്പം കാമുകനും; വീഡിയോ പങ്കുവെച്ചത് ഓറി

പിറന്നാൾ ദിനത്തിൽ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികൾ കയറി ജാൻവി കപൂർ. കാമുകൻ ശിഖർ പഹാരിയക്കും സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ ഓറിക്കും ഒപ്പമാണ് ജാൻവി തിരുപ്പതിയിൽ എത്തിയത്. മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികൾ കയറുന്ന ജാൻവിയുടെ വീഡിയോ…

പിറന്നാൾ ദിനത്തിൽ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികൾ കയറി ജാൻവി കപൂർ. കാമുകൻ ശിഖർ പഹാരിയക്കും സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ ഓറിക്കും ഒപ്പമാണ് ജാൻവി തിരുപ്പതിയിൽ എത്തിയത്. മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികൾ കയറുന്ന ജാൻവിയുടെ വീഡിയോ ഓറിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 3550 പടിക്കെട്ടുകൾ കയറി മൂന്നു പേരും മുകളിലെത്തുന്നത് വീഡിയോയിൽ കാണാം. മുട്ടുകുത്തിയാണ് മൂന്ന് പേരും അവസാന പടിക്കെട്ടുകൾ കയറിയത്. മുകളിലെത്താൻ നാല് മണിക്കൂർ എടുത്തെന്നും ഓറി വീഡിയോയിൽ പറയുന്നുണ്ട്. മാർച്ച് ആറിനായിരുന്നു ജാൻവി കപൂറിന്റെ ജന്മദിനം.

”എനിക്ക് പവിത്രത നിറഞ്ഞ ക്ഷേത്രവുമായി ആത്മബന്ധമുണ്ട്. ബാലാജിയോടുള്ള എന്റെ പ്രാർത്ഥന നിറവേറ്റാനായി ഏകദേശം 50 തവണയെങ്കിലും ഞാൻ മുട്ടുകുത്തി കുന്നിൻ മുകളിലെ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്” എന്ന് ജാൻവി പറഞ്ഞു.

ക്ഷേത്രദർശനത്തിന് ശേഷം തിരിച്ചുപോകുന്ന വഴിയിൽ വിമാനത്തിൽവെച്ച് കേക്ക് മുറിച്ചാണ് ജാൻവിയുടെ പിറന്നാൾ ആഘോഷിച്ചത്. ഇതും ഓറി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ തിരുപ്പതിയിൽ നിരവധി തവണ ജാൻവി എത്തിയിട്ടുണ്ട്.