സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്!

ലോകേഷ് കനകരാജ് എന്ന സംവിധായകനെ അറിയാത്ത സിനിമപ്രേമികൾ ആരും തന്നെ ഉണ്ടാവില്ല. 2016ൽ പുറത്തിറങ്ങിയ അവിയൽ എന്ന ആന്തോളജിയിലെ ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് തന്റെ കരിയർ ആരംഭിച്ചത്.പിന്നീട് മാനഗരം, കൈദി, മാസ്റ്റർ, വിക്രം…

ലോകേഷ് കനകരാജ് എന്ന സംവിധായകനെ അറിയാത്ത സിനിമപ്രേമികൾ ആരും തന്നെ ഉണ്ടാവില്ല. 2016ൽ പുറത്തിറങ്ങിയ അവിയൽ എന്ന ആന്തോളജിയിലെ ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് തന്റെ കരിയർ ആരംഭിച്ചത്.പിന്നീട് മാനഗരം, കൈദി, മാസ്റ്റർ, വിക്രം എന്നീ മെഗാ ഹിറ്റുകൾ ഒരുക്കി തിളങ്ങി നിൽക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്.

ഇപ്പോഴിതാ തെന്നിന്ത്യൻ സംവിധായകനായ അറ്റ് ലിക്കു പിന്നാലെ ലോകേഷ് കനകരാജും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പുതിയ ചിത്രത്തിന് എസ്. കെ 90 എന്നാണ് താത്കാലികമായി പേര് നൽകിയത്.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു തോക്ക് ആണ് പോസ്റ്ററിൽ കാണാൻ കഴിയുക.2024 ഈദിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

നിലവിൽ വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ലോകേഷ് കനകരാജ്. കമലഹാസൻ നായകനായ വിക്രം ആണ് ലോകേഷ് കനകരാജ് ഒടുവിൽ സംവിധാനം ചെയ്ത സിനിമ. അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജവാൻ അടുത്ത വർഷം പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ താരം നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.