വിവാഹം കഴിക്കാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒന്നും ഒത്തുവന്നില്ല, ഷക്കീല 

സിനിമാപ്രേമികളുടെ മനസിൽ ഒരു കാലത്തു തരംഗം ആയി തീർന്ന നടി ആയിരുന്നു ഷകീല, ഇപ്പോൾ താരം തനിക്കുണ്ടായ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ആദ്യം എനിക്ക് സുരേഷ് റെഡ്ഢി…

സിനിമാപ്രേമികളുടെ മനസിൽ ഒരു കാലത്തു തരംഗം ആയി തീർന്ന നടി ആയിരുന്നു ഷകീല, ഇപ്പോൾ താരം തനിക്കുണ്ടായ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ആദ്യം എനിക്ക് സുരേഷ് റെഡ്ഢി എന്നൊരാളുമായി പ്രണയം ഉണ്ടായിരുന്നു അന്ന് അവനെ 13 വയസ്സും,എനിക്ക് 10 വയസുമായിരുന്നു. ഇപ്പോൾ അവൻ ബാംഗ്ലൂരിൽ ആണ് താമസം, ഞാൻ കാരണമാണ് അവന്റെ ജീവിതം നശിച്ചത് നടി പറയുന്നു.

ഇപ്പോളും ഞാനുമായി നല്ല സൗഹൃദത്തിൽ ആണ് അവൻ, പിന്നീട് രണ്ടുമൂന്നുപേരെ പ്രണയിച്ചു, അതിൽ ഒരാൾ ഒരു നടൻ ആയിരുന്നു, എന്നാൽ ഞൻ അയാളുടെ പേര് എടുത്തുപറയുന്നില്ല. എനിക്ക് വിവാഹം കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നാൽ ഒന്നും ഒത്തുവന്നില്ല നടി പറയുന്നു.

ഒരുപാടു പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഒന്നും ശാശ്വതമായി വന്നില്ല, എല്ലാം എന്റെ തെറ്റാണ്, ഞാൻ കുടുംബം ആണ് വലുത് എന്ന രീതിയിൽ ആയതുകൊണ്ടാണ് എനിക്ക് ഒരു ജീവിതം ഇല്ലാതിരുന്നത്, എന്നാൽ ആ കുടുംബം തന്നെ എന്നെ നികൃഷ്ട്ടമായി തള്ളിക്കളയുകയും ചെയ്യ്തു ഷക്കീല പറയുന്നു.