‘ജയ് മഹേന്ദ്രൻ’, സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു; നായകൻ സൈജു കുറുപ്പ്

സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസിലാണ് മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. ‘ജയ് മഹേന്ദ്രൻ’…

സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസിലാണ് മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. ‘ജയ് മഹേന്ദ്രൻ’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.


‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും നിർമിക്കുന്നതും രാഹുൽ റിജി നായരാണനാണ്. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.


ഒരു ഓഫിസറുടെ ജീവിതം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് ‘ജയ് മഹേന്ദ്രൻ’ ശ്രമിക്കുന്നത് എന്ന് പരമ്പരയുടെ നിർമാതാവ് രാഹുൽ റിജി നായർ പറഞ്ഞു. സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്തതകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘ജയ് മഹേന്ദ്രൻ’ എന്ന് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി അതേ സമയം സൈജു കുറിപ്പിന്റെതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. നവ്യ നായർ നായികയാവുന്ന ജാനകി ജനേയാണ് സൈജു കുറുപ്പ് നായകനാവുന്ന പുതിയ ചിത്രം.