‘അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ധാരണയുണ്ട്’ പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് ലക്ജിത്ത്

സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരം ലക്ജിത്ത് സൈനി ‘പാടാത്ത പൈങ്കിളി’ യില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. കാരണം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാന്‍ ഈ പരമ്പരയില്‍നിന്ന് പിന്മാറാന്‍ ഉണ്ടായ കാരണം.…

സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരം ലക്ജിത്ത് സൈനി ‘പാടാത്ത പൈങ്കിളി’ യില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. കാരണം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാന്‍ ഈ പരമ്പരയില്‍നിന്ന് പിന്മാറാന്‍ ഉണ്ടായ കാരണം. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ലക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലക്കിയുടെ കുറിപ്പ്

”ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ ഈ പരമ്പരയിൽനിന്ന് പിന്മാറാൻ ഉണ്ടായ കാരണം. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാന്‍ ഈ പോസ്റ്റ് എന്റെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നല്‍കിയതിന് എന്‍രെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്നേഹവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്ഫോമില്‍ എനിക്ക് അവസരം നല്‍കിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്നേഹപൂര്‍വ്വം ലക്ജിത് സൈനി,”

https://www.facebook.com/luckgith.saini.1/posts/471249354530022?__cft__[0]=AZXco3mv36TdcH1rs-SV71ccFQoQtDd5zaWRFc3TbSKhg7dFF1ZJoOhhxTtJRyL-pHIdvMKf6BJu2bh2MvblwUYXfVe2T3wa7UyTslskawGZ5GRvswpv63EXmZapTCLSjLA&__tn__=%2CO%2CP-R