പാൻ ഇന്ത്യൻ നായകനായി തിളങ്ങാൻ ദുൽഖർ, ആരാധകർക്ക് ആവേശം; ‘ലക്കി ഭാസ്‌കർ’ ടീസർ എത്തി

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്‌കർ’ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4…

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്‌കർ’ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ‘ലക്കി ഭാസ്‌കർ’ എത്തുന്നത്.

വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളതും. സിത്താര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.