ലേഖയുമായുള്ള വിവാഹത്തിന് ഇന്നും ചില ബന്ധുക്കൾക്ക് അനിഷ്ട൦!  പലരും അതിന്റെ പേരിൽ പൊലീസിന് കൊണ്ട് പിടിപ്പിക്കാൻ നോക്കി, എം ജി ശ്രീകുമാർ 

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം ജി ശ്രീകുമാറും , ഭാര്യ ലേഖയും പുതിയതായി  നൽകിയ  അഭിമുഖത്തിൽ തങ്ങളുടെ  പ്രണയകാലത്തെ കുറിച്ച് വീണ്ടും തുറന്നു പറയുകയാണ്. ലേഖയുമായുള്ള വിവാഹത്തിന് തന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു, ഇപ്പോഴും ചില…

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം ജി ശ്രീകുമാറും , ഭാര്യ ലേഖയും പുതിയതായി  നൽകിയ  അഭിമുഖത്തിൽ തങ്ങളുടെ  പ്രണയകാലത്തെ കുറിച്ച് വീണ്ടും തുറന്നു പറയുകയാണ്. ലേഖയുമായുള്ള വിവാഹത്തിന് തന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു, ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചതിന്റെ പേരിൽ‌ പലരും തങ്ങളെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചു എം ജി ശ്രീകുമാറും ഭാര്യയും പറയുന്നു. ചിത്രം സിനിമയുടെ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്

കവടിയാർ വഴി കാറിൽ യാത്ര ചെയ്യുകയായിരുന്ന ഞാൻ ചിത്രത്തിന്റെ കാസറ്റ്  ലേഖയ്ക്ക് നൽകി.  അന്ന് എം.ജി ശ്രീകുമാറാണ് ആണെന്ന്  ലേഖയ്ക്ക് അറിയില്ലായിരുന്നു. കാർ സൈഡ‍ിൽ കൊണ്ട് വന്ന് നിർത്തിയപ്പോൾ ലേഖ ഭയന്നു. നേരത്തെ തന്നെ ഫോളോ ചെയ്താണ് ലേഖയുടെ സ്ഥലം ഞാൻ മനസിലാക്കിയത്. അന്ന് ഒരുപാട് മുടിയൊക്കെയായി വേറൊരു ലുക്കായിരുന്നു ലേഖ , ആ സമയത്ത് ലേഖയെ വർണിച്ച് കൈതപ്രം സാറിനെ കൊണ്ട് താൻ പാട്ട് എഴുതി വാങ്ങിപ്പിച്ചിട്ടുണ്ട്

ആ സമയത്ത് ലേഖ വിവാഹിതയാണെന്ന് എനിക്ക് അറിയില്ലായിരുന്നു., ലേഖ അമേരിക്കയിൽ നിന്നും നാട്ടിൽ വന്ന ശേഷം ഞങ്ങൾ ഒരുമിച്ച് പതിനാല് വർഷം ജവഹർ ന​ഗറിൽ ഫ്ലാറ്റെടുത്ത് താമസിച്ചു. ഞാൻ എന്റെ വീട്ടിൽ പോകാറില്ലായിരുന്നു. ഭയങ്കര വഴക്കായിരുന്നു വീട്ടിൽ. ലേഖയുടെ പേരും പറഞ്ഞ് കൂട്ടുകാരും എന്നോട് വഴക്കിട്ടു. പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ഇവിടുത്തെ വലിയ വലിയ ആൾക്കാർ ശ്രമം നടത്തി. സദാചാര ​ഗുണ്ടകൾ ഭീഷണിപ്പെടുത്തി. അതിനു  ശേഷമാണ് ഞങ്ങൾ മനോരമയ്ക്ക് ഒരു അഭിമുഖം കൊടുത്തത്. ആ അഭിമുഖം വനിതയിൽ എം.ജി ശ്രീകുമാർ വിവാഹിതനായിയെന്ന തലക്കെട്ടോടെ വന്നു. അന്ന് ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു, പിന്നീടാണ് ഞങ്ങൾ മൂകാംബികയിൽ പോയി വിവാഹം കഴിച്ചത് എം ജി പറയുന്നു