രാഷ്ട്രീയ താല്‍പ്പര്യമില്ലാത്തവര്‍ പോലും പ്രധാനമന്ത്രി വിളിച്ചാല്‍ പോകും-ഉണ്ണി മുകുന്ദന്‍

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് ജയ്ഗണേഷ്. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ജയ്ഗണേഷ്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ്ഗണേഷ്.…

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് ജയ്ഗണേഷ്. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ജയ്ഗണേഷ്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ്ഗണേഷ്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ് മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തിനെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പ്രധാനമന്ത്രിയെ കണ്ടതുമുതലാണ് താന്‍ രാഷ്ട്രീയ വിവാദത്തില്‍ ഉള്‍പ്പെട്ടതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ജയ് ഗണേഷ്’ ചിത്രത്തിന്റെ ഗള്‍ഫിലെ പ്രമോഷനിടെയായിരുന്നു ഉണ്ണിയുടെ തുറന്നുപറച്ചില്‍.

‘ജയ് ഗണേഷ്’ എന്ന സിനിമയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലും ഇല്ല. അങ്ങനെ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ഈ പണി അവസാനിപ്പിക്കാമെന്ന് താരം പറയുന്നു. ഒരു സിനിമയുടെ പേരില്‍ അതിനെ വിധിയെഴുതുന്നത് ശരിയാണോ. എന്നെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും രാഷ്ട്രീയം ഉണ്ട്. അവരുടെ രാഷ്ട്രീയമൊന്നും ചര്‍ച്ചയാക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

പ്രധാനമന്ത്രി വിളിച്ചപ്പോള്‍, ആ പരിപാടിയില്‍ പോയി പങ്കെടുത്തു എന്നതാണ് താന്‍ ആകെ ചെയ്തതെന്നും താരം പറയുന്നു. രാഷ്ട്രീയ താല്‍പ്പര്യമില്ലാത്തവര്‍ പോലും പ്രധാനമന്ത്രി വിളിച്ചാല്‍ പോകും. രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുകയും റാലികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പര്‍ താരങ്ങളുണ്ട്. താന്‍ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. തനിക്ക് പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യങ്ങളൊന്നുമില്ല, തന്റെ ഭാഗം ശരിയായതുകൊണ്ടാണ് താന്‍ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും ഉണ്ണി പറയുന്നു.

ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കുമെന്നാണ് തന്റെ വിശ്വാസം. തന്റെ ജീവിതത്തിനെ യാതൊരു വിവാദവും ബാധിക്കുന്നില്ല. എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള ധൈര്യം നല്‍കിയത് ഈ സിനിമയാണ്. സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന തന്നെ മാറ്റിമറിച്ച ചിത്രമാണ് ജയ് ഗണേഷ് എന്നും താരം വ്യക്തമാക്കി.