ചേട്ടൻ മരിക്കുന്നിടം വരെ താനുമായി പ്രശ്‌നമില്ലായിരുന്നു! ചേട്ടന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാഞ്ഞതിന് പറ്റി; എം ജി ശ്രീകുമാർ 

ചേട്ടൻ എം ജി രാധാകൃഷ്ണന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാത്തതിന് ഗായകൻ എം ജി ശ്രീകുമാറിന് നിരവധി വിമർശനം ഏൽക്കേണ്ടി വന്നിരുന്നു എന്നാൽ ഇപ്പോൾ സംസ്കാര ചടങ്ങിന് പങ്കെടുക്കാൻ പറ്റാഞ്ഞതിന് പറ്റി ഗായകൻ എം…

ചേട്ടൻ എം ജി രാധാകൃഷ്ണന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാത്തതിന് ഗായകൻ എം ജി ശ്രീകുമാറിന് നിരവധി വിമർശനം ഏൽക്കേണ്ടി വന്നിരുന്നു എന്നാൽ ഇപ്പോൾ സംസ്കാര ചടങ്ങിന് പങ്കെടുക്കാൻ പറ്റാഞ്ഞതിന് പറ്റി ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ചേട്ടൻ മരിക്കുന്നിടം വരെ താനുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്നാൽ ഒരു ചെറിയ പ്രശ്നം ഉണ്ടായത് അദ്ദേഹ൦ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്തായിരുന്നു.

എ സമയത്ത് ഞാൻ അമേരിക്കയിൽ ഒരു പരിപാടിക്ക് പോയിരിക്കുവായിരുന്നു, ഒരു സാധാരണകാരനായ എനിക്ക് അമേരിക്കയിൽ നിന്നും തിരിച്ചുവരവിനെ കുറിച്ച് യാതൊരു നിയമങ്ങളും അറിയില്ല. പ്രോഗ്രാം കഴിഞ്ഞു ഒരിടത്തിരിക്കുമ്പോൾ ആണ് ചേട്ടൻ മരിക്കുന്നു എന്നുള്ള മെസ്സേജ് എനിക്കെത്തുന്നത്, എല്ലാവരും എന്നെ ആശ്വസിപ്പിച്ചു,

അടുത്താഴ്‌ച്ചയും പ്രോഗ്രാം ഉണ്ട് അവിടെ, അവർ പറഞ്ഞു അത് വേണമെങ്കിൽ ക്യാൻസൽ ചെയ്‌യാം ഇപ്പോൾ ഇത് ടിക്കറ്റ് വെച്ചുള്ള പ്രോഗ്രമാണ്, ഇവിടെ ഹാൾ ബുക്ക് ചെയ്യ്തതാണ് ലക്ഷങ്ങളുടെ നഷ്ട്ടം ഏജന്റുമാർക്ക് ഉണ്ടാകും, ആകെ ധർമ്മസങ്കടത്തിൽ ആയി, ഒരു ദിവസം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് അവർ പറഞ്ഞു, എന്നാൽ ഞാൻ നാട്ടിൽ എത്താൻ നാല് ദിവസമെടുക്കും, അപ്പോൾ ചേട്ടന്റെ ബോഡി നാലോ അഞ്ചോ ദിവസം വെക്കേണ്ടിവരും, കണ്ടിട്ട് തിരിച്ചു വന്നാലും പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയില്ല, അപ്പോൾ നാട്ടിൽ അമ്മാവൻ ഉൾപെട്  എല്ലവരും പറഞ്ഞു നിന്റെ വിഷമം മനസിലാകും നീ തത്കാലം വരേണ്ട എന്ന്, എന്നാൽ ആളുകൾ പറഞ്ഞുണ്ടാക്കി ഞാൻ ചേട്ടനോട് വൈരാഗ്യം ഉള്ളതുകൊണ്ടു താൻ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാഞ്ഞതെന്ന് എം ജി ശ്രീകുമാർ പറയുന്നു