സിനിമ തീര്‍ന്നിട്ടും ഉള്ളിലെ ദാഹം നിലനിന്നു…അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയം-നവ്യാ നായര്‍

പൃഥ്വിരാജും ബെസ്ലിയും ഒന്നിച്ചെത്തിയ ചിത്രം ആടുജീവിതം മലയാളത്തിലെ അതിവേഗ 100 കോടി ചിത്രമായിരിക്കുകയാണ്. 2018 ആണ് 100 കോടി കളക്ഷന്‍ നേടിയ വേഗതയില്‍ ആടുജീവിതത്തിന് പിന്നിലുള്ളത്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.…

പൃഥ്വിരാജും ബെസ്ലിയും ഒന്നിച്ചെത്തിയ ചിത്രം ആടുജീവിതം മലയാളത്തിലെ അതിവേഗ 100 കോടി ചിത്രമായിരിക്കുകയാണ്. 2018 ആണ് 100 കോടി കളക്ഷന്‍ നേടിയ വേഗതയില്‍ ആടുജീവിതത്തിന് പിന്നിലുള്ളത്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിനെയും പൃഥ്വിയെയും അഭിനന്ദിച്ചെത്തുന്നത്.

ഇപ്പോഴിതാ നടി നവ്യാ നായര്‍ ചിത്രത്തിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് നവ്യയുടെ കുറിപ്പ്. ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ ..

പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയം പിടഞ്ഞിരുന്നു, ബെന്യാമെന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു..

രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരന്‍) , നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ ..

ഹക്കീം ആയി ഗോകുല്‍ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീന്‍ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്‌മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആര്‍ റഹ്‌മാന്‍) നമസ്‌കരിക്കുന്നു..

മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതില്‍ നന്ദി ????
ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..