വാര്‍ത്തകള്‍ വളച്ചൊടിച്ചു..!! ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല..!! – മധു

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം മുതല്‍ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മധു. അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും മലയാള സിനിമയുടെ കാരണവരുടെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ചില…

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം മുതല്‍ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മധു. അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും മലയാള സിനിമയുടെ കാരണവരുടെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ചില വിഷമ നിമിഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മധു. അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ചുള്ള മധുവിന്റെ പരാമര്‍ശം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മധുവിന്റെ വാക്കുകളിലേക്ക്… ”അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയെ കുറിച്ച് പറയുന്ന കൂട്ടത്തില്‍ അത്തരമൊരു പരാമര്‍ശം നടത്തി എന്നത് ശരിയാണ്, കഴിവുള്ളവര്‍ അതിലേക്കെത്തണം എന്ന സദുദ്ദേശ്യത്തോടെ ആയായിരുന്നു അത്.

എന്നാല്‍ ഞാന്‍ ഉദ്ദേശിക്കാത്ത പലതും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്‍ഡ് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു.

അതെല്ലാം പത്രക്കാരുടെ വ്യാഖ്യാനങ്ങളായിരുന്നു” എന്നാണ് മധു പറയുന്നത്. എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന്‍ ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെയാണ് അവാര്‍ഡ് നിര്‍ണയ സമിതി എന്നായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.