നിവിനും ആസിഫും മഹര്‍ഷിയും രാജാവും..!! മഹാവീര്യറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരാണ് ആസിഫ് അലിയും നിവിന്‍ പോളിയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍ നിര നായക പദവിയിലേക്ക് ഉയരാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരാണ് ആസിഫ് അലിയും നിവിന്‍ പോളിയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍ നിര നായക പദവിയിലേക്ക് ഉയരാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എത്തുന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘മഹാവീര്യര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രിയ നായകന്മാര്‍ ഒന്നിച്ച് എത്തുന്നത്.

നിവിന്‍ പോളിയെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്.

എബ്രിഡ് ഷൈന്‍ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ഋഷിയുടെയും രാജാവിന്റെയും വേഷത്തിലാണ് നിവിനും ആസിഫും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കഥ എം. മുകുന്ദന്റേതാണ്. ആസിഫ് അലിയ്ക്കും നിവിനും പുറമെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. ലാല്‍, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.