ആദ്യം വന്നിറങ്ങുന്ന ‘വാലിബന’ല്ല അവസാനം പ്രേക്ഷകർ കാണുന്ന വാലിബൻ, എന്നെ ഈ ചിത്രം ഒരുപാട് രസിപ്പിച്ചു, മധുപാൽ 

ലിജോ,മോഹൻലാൽ കൂട്ടുകെട്ടിലെ മലക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ കുറിച്ച് നടനും, സംവിധായകനുമായ മധുപാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, തന്നെ ഈ ചിത്രം ഒരുപാട് രസിപ്പിച്ചിരിക്കുന്നു എന്നാണ് മധുപാൽ പറയുന്നത്.…

ലിജോ,മോഹൻലാൽ കൂട്ടുകെട്ടിലെ മലക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ കുറിച്ച് നടനും, സംവിധായകനുമായ മധുപാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, തന്നെ ഈ ചിത്രം ഒരുപാട് രസിപ്പിച്ചിരിക്കുന്നു എന്നാണ് മധുപാൽ പറയുന്നത്. ഈ ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ഇത്രയും നല്ലൊരു ചിത്രം ലിജോയ്ക്ക്  തെരെഞ്ഞെടുക്കാൻ കഴിഞ്ഞല്ലോ, തീയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ഒരു ചിത്രം തന്നെയാണ് വാലിബൻ,  ഈ ചിത്രം ഒരു ചെറിയ സ്‌ക്രീനിൽ കാണേണ്ട സിനിമ അല്ല മധുപാൽ പറയുന്നു

ലോകത്തരമാണ്  ഈ സിനിമയുടെ ദൃശ്യഭാഷ, സിനിമക്കൊരു ക്രാഫ്റ്റ് ഉണ്ട്, ശരിക്കും ഈ ചിത്രം എന്നെ എന്റെകുട്ടികാലത്തേക്ക് കൊണ്ടുപോയി.  വെറുതെ ഒരു കഥ പറഞ്ഞുപോകുന്ന ഒരു സിനിമയല്ല വാലിബൻ. ഈ സിനിമയെ ഒരു അമർചിത്രകഥയെന്നോ, ഒരു സഞ്ചാര സിനിമയെന്നോ പറയാം. വാലിബൻ  100 ശതമാനം സിനിമ എന്ന കലക്കുള്ള സമർപ്പണമാണ്. അതുപോലെ ഈ ചിത്രത്തിന്റെ ദൃശ്യവിസ്മയം ഉണ്ട് ആദ്യം വന്നിറങ്ങുന്ന വാലിബനല്ല അവസാനം പ്രേക്ഷകർ   കാണുന്ന വാലിബൻ

സിനിമക്ക് ഒരു ഫിലോസിഫിക്കൽ ആയ തലമുണ്ട്, ശരിക്കും വാലിബനെ ഒരു വളർച്ച ഉണ്ട്, സത്യത്തിൽ മുഖം പോലും കള്ളമെടുത്തു അണിഞ്ഞെന്നു വരാം, ശരിക്കും മലയാളത്തിൽ ഇങ്ങനൊരു സിനിമ ഉണ്ടായിട്ടില്ല, ചിത്രത്തിൽ ഇമോഷൻസ് ഉണ്ട്, പ്രണയം ഉണ്ട്,  പകയുണ്ട്, അങ്ങനെ എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്, ലോകത്തിലെ എല്ലാവരെയും രസിപ്പിച്ചു ഒരു കർമ്മവും നടത്താൻ കഴിയില്ല എന്നാൽ ഈ ചിത്രം എന്നെ ഒരുപാട് രസിപ്പിച്ചു മധുപാൽ പറയുന്നു