ഇത് സുരേഷ് ​ഗോപിയുടെ പുതിയ അവതാരം! ത്രില്ലർ മോഡിൽ ‘വരാഹം’ തയാർ, ഗൗതം വാസുദേവ് മേനോൻ അടക്കം വൻ താരനിര

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 14 ബുധനാഴ്ച ഒറ്റപ്പാലത്തു പൂർത്തിയായി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ…

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 14 ബുധനാഴ്ച ഒറ്റപ്പാലത്തു പൂർത്തിയായി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കമാലിക്കടുത്ത് കാലടിയിലാണ് ചിത്രീകരണം ആരംഭിച്ചത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റി.

പിന്നീട് പാലക്കാട്ടെ അഹല്യാ കോംപ്ലക്സിലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെ വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കും. സുരാജ് വെഞ്ഞാറമൂടും, ഗൗതം വാസുദേവ് മേനോനും നവ്യാ നായരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രാചി ടെഹ്ലാൻ, (മാമാങ്കം ഫെയിം) ശ്രീജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ അനിലാ നായർ, സാദിഖ്, സന്തോഷ് കീഴാറ്റൂർ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ -ജിത്തു കെ. ജയൻ – മനു സി. കുമാർ, തിരക്കഥ – മനു സി. കുമാർ, സംഗീതം -രാഹുൽ രാജ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് – മൺസൂർ മത്തുടട്ടി, കലാസംവിധാനം – സുനിൽ കെ. ജോർജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക്, അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി, കോ- പ്രൊഡ്യൂസർ – മനോജ് ശീകാന്ത, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – രാജാ സിംഗ്, കൃഷ്ണകുമാർ; ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്, നിർമ്മാണ നിർവഹണം – പൗലോസ് കുറുമുറ്റം, ബിനു മുരളി; പി.ആർ.ഒ.- വാഴൂർ ജോസ്