എനിക്ക് തറവാട്ടിൽ പിറന്ന പെണ്ണിനെ മതി; മധുര മനോഹര മോഹത്തിന്റെ പുതിയ ടീസർ എത്തി!

കോസ്റ്റിയൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസർ പറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു മാട്രിമോണിയൽ പരസ്യത്തിന്റെ രീതിയിൽ ഒരുക്കിയിരിക്കുന്ന പുതിയ ടീസർ പ്രേക്ഷകരിൽ ചിരിയുണർത്തും എന്നുതന്നെ പറയാം. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ബിത്രിഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമ ജൂൺ പതിനാറിന് പ്രദർശനത്തിനെത്തും.

ഹിഷാം അബ്ദുൾവഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹിഷാമിനെ കൂടാതെ നവാഗതനായ ജിബിൻ ഗോപാലും ചിത്രത്തിന്റെ സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക്യാമറ കൈകാര്യം ചെയ്യുന്നത് ചന്ദ്രു സെൽവരാജാണ്. അപ്പു ഭട്ടതിരി, മാളവിക വി.എൻ. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.