ഒരു ഭാഗത്ത് അറബിക്കടലിന്റെ സൗന്ദര്യവും മറുഭാഗത്ത് നഗരഭംഗിയും!!! 48 കോടിയുടെ ആഢംബരവീട് സ്വന്തമാക്കി മാധുരി ദീക്ഷിത്

വയസ്സ് 55 പിന്നിട്ടെങ്കിലും 18കാരികളെ പോലും വെല്ലുന്ന സൗന്ദര്യത്തിനുടമയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇപ്പോഴിതാ താരസുന്ദരി സ്വന്തമാക്കിയ ആഢംബരവീടാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. മുംബൈയില്‍ കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തിലുള്ള ആഢംബരവീടാണ് താരറാണി സ്വന്തമാക്കിയിരിക്കുന്നത്.…

വയസ്സ് 55 പിന്നിട്ടെങ്കിലും 18കാരികളെ പോലും വെല്ലുന്ന സൗന്ദര്യത്തിനുടമയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇപ്പോഴിതാ താരസുന്ദരി സ്വന്തമാക്കിയ ആഢംബരവീടാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

മുംബൈയില്‍ കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തിലുള്ള ആഢംബരവീടാണ് താരറാണി സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ പോഷ് ഏരിയകളില്‍ ഒന്നായ ലോവര്‍ പരേലിലാണ് താരത്തിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്. 48 കോടി മുടക്കിയാണ് താരം ഈ വീട് സ്വന്തമാക്കിയത്.

ഇന്ത്യബുള്‍സ് ബ്ലൂ എന്ന റെസിഡന്‍ഷ്യല്‍ പ്രോജക്ടിന്റെ സി ടവറില്‍ 53 ാം നിലയിലാണ് താരത്തിന്റെ അപ്പാര്‍ട്ട്‌മെന്റ്. അപ്പാര്‍ട്ട്‌മെന്റ് 5384 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായതാണ്.

ചതുരശ്ര അടിക്ക് ഏകദേശം 90000 രൂപയാണ് വില. കഴിഞ്ഞമാസം ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി താരം 2.4 കോടി രൂപ വേറെയും മുടക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ നിയമങ്ങള്‍ പ്രകാരം വീടുകള്‍ സ്വന്തമാക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ഒരു ശതമാനം കിഴിവും ലഭിക്കും. ആ ആനുകൂല്യവും മാധുരി ദീക്ഷിത് സ്വീകരിച്ചിട്ടുണ്ട്.

10 ഏക്കര്‍ വിസ്തൃതമായ സ്ഥലത്താണ് അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. വിശാലമായ സ്വിമ്മിങ് പൂള്‍, ഫുട്‌ബോള്‍ പിച്ച്, സ്പാ, ജിം, ക്ലബ്ബ് തുടങ്ങി ആഡംബര ജീവിതത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ തനനെ ഒരുക്കിയിട്ടുണ്ട്.

മാത്രമല്ല, ഒരുമിച്ച് ഏഴ് കാറുകള്‍ പാര്‍ക്ക് ചെയ്യാനാവുന്ന സ്ലോട്ടാണ് മാധുരി ദീക്ഷിത് വീടിനൊപ്പം സ്വന്തമാക്കിയിട്ടുള്ളത്. അറബിക്കടലിന്റെ കാഴ്ചകള്‍ക്ക് പുറമേ നഗരവും അപ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന് കണ്ടാസ്വദിക്കാം എന്ന് പ്രത്യേകതയുമുണ്ട്.