ഞാൻ ആ ഒരു രീതി കരുതിയാണ് ആരോടും കൂടുതലും അടുക്കാത്തത്, മഡോണ 

പ്രേമം എന്ന മലയാള സിനിമയിലെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ സിനിമയിലേക്ക് കടന്നു വന്നത്. ഇപ്പോൾ തനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ട്ടമല്ല എന്നും അതുകൊണ്ടു ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുകയാണ് നടി,…

പ്രേമം എന്ന മലയാള സിനിമയിലെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ സിനിമയിലേക്ക് കടന്നു വന്നത്. ഇപ്പോൾ തനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ട്ടമല്ല എന്നും അതുകൊണ്ടു ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുകയാണ് നടി, പ്രേമം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപേ തനിക്ക് തമിഴിൽ അവസരം വന്നിരുന്നു, വിജയ് സേതുപതിക്കൊപ്പം കാതലും കടന്തുപോകും  എന്ന ചിത്രമായിരുന്നു തന്റെ ആദ്യ തമിഴ് ചിത്രം.

ശരിക്കും താൻ അന്തർമുഖി ആയതിനാൽ ചില അവസരങ്ങൾ എല്ലാം നഷ്ട്ടപെട്ടുണ്ട്, പൊതുവെ ഞാൻ ഒരു ഇന്ട്രോവെർട്ടആണ് , കൂടുതലും ആരോടും സംസാരിക്കാറില്ല. അതങ്ങനെ ശീലിച്ചു പോയതാണ്. കൂടെയുള്ളവരെ ബുദ്ധിമുട്ടാക്കേണ്ട എന്ന രീതി കരുതിയാണ് ആരോടും കൂടുതലും അടുക്കാത്തത്,

എന്നാൽ ഞാൻ നല്ലൊരു കേൾവിക്കാരിയാണ്, എനിക്ക് ആരോടും സംസാരിക്കാൻ ഇഷ്ട്ടമല്ല എങ്കിലും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്. എന്നാൽ എന്റെ അന്തർ മുഖം കാരണം ചില സെറ്റുകളിൽ പോകുമ്പോൾ കൂടെ ആരുമില്ലെങ്കിൽ വലിയ പേടി ആയി വരും. ശരിക്കും മറ്റുള്ളവരെ പോലെ സംസാരിക്കാൻ ഇഷ്ട്ടമാണെങ്കിൽ ഇങ്ങനുള്ള ബുദ്ധിമുട്ടു ഉണ്ടാകില്ല മഡോണ പറയുന്നു. ശരിക്കും എന്റെ ഈ രീതികരണം പുരസ്‌കാരം പോലും വാങ്ങിക്കാൻ കഴിഞ്ഞില്ല എന്നാൽ ഇപ്പോൾ അതിൽ വിഷമം ഉണ്ട്